ഏറെക്കാലമായി തന്‍റെ കൂടെ നിഴല്‍ പോലെ പ്രവര്‍ത്തിച്ച സന്തത സഹചാരിയെ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി പ്രഖ്യാപിച്ചു

0

പ്രസിഡന്‍റാകുമെന്ന് ഉറപ്പിച്ചതിന് ശേഷം വൈറ്റ് ഹൗസിലേക്ക് ജോ ബൈഡന്‍റെ ആദ്യ നിയമനമാണ് റോണ്‍ ക്ലെയിന്‍റേത് എന്ന പ്രത്യേകതയുമുണ്ട്.’ഏറെക്കാലം ഒരുമിച്ച്‌ പ്രവര്‍ത്തിച്ചതിനാല്‍ തന്നെ റോണ്‍ എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത ആളാണ്’ എന്ന് ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2009ല്‍ വൈസ് പ്രസിഡന്‍റായിരുന്നപ്പോഴും റോണ്‍ ക്ലെയിന്‍ ബൈഡന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നു.ബൈഡന്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിക്കുമ്ബോഴും 59 വയസ്സായ റോണ്‍ ക്ലെയിന്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം വൈസ് പ്രസിഡന്‍റ് അല്‍ ഗോറിന്‍റെ ചീഫ് ഓഫ് സ്റ്റാഫായും ക്ലെയിന്‍ പ്രവര്‍ത്തിച്ചു. 2014ലെ എബോള പ്രതിസന്ധി സമയത്ത് പ്രസിഡന്‍റ് ബരാക് ഒബാമക്ക് കീഴില്‍ വൈറ്റ് ഹൗസ് സംഘാടകനായും ക്ലെയിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.’ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതിയായി കണക്കാക്കുന്നു’ എന്നാണ് പുതിയ സ്ഥാനലബ്ധിയെക്കുറിച്ച്‌ ക്ലെയിന്‍ പ്രതികരിച്ചത്.

You might also like

Leave A Reply

Your email address will not be published.