അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദി അറേബ്യയിലെത്തി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തി
ജോ ബൈഡന് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം.നയതന്ത്ര വിഷയങ്ങളും ഇറാന് പ്രശ്നവും ചര്‍ച്ചയായെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോ ബൈഡന് പുതിയ കാബിനറ്റ് രൂപവത്കരിക്കുന്നതിന് അടുത്തയാഴ്ച നടപടികളാരംഭിക്കാനിരിക്കെയാണ് ഇതിനു മുന്നോടിയായി പശ്ചിമേഷ്യയില്‍ നടത്തുന്ന സന്ദര്‍ശനത്തിെന്റ ഭാഗമായി മൈക് പോംപിയോ സൗദിയിലെത്തിയത്.സൗദി അറേബ്യയുടെ സ്വപ്നനഗരമായ നിയോമില്‍ ഭാര്യയോടൊപ്പം വിമാനമിറങ്ങിയ അദ്ദേഹം അവിടെയുള്ള കൊട്ടാരത്തിലാണ് സൗദി കിരീടാവകാശിയെ സന്ദര്‍ശിച്ചത്. ഇറാന് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങള്‍, മനുഷ്യാവകാശം സംബന്ധിച്ച കാര്യങ്ങള്‍, വ്യാപാര ബന്ധം ഊഷ്മളമാക്കല്‍, ഭീകരതയെ നേരിടല്‍ എന്നിവയിലൂന്നിയായിരുന്നു ചര്‍ച്ച. സൗദിക്കെതിരെ ഡെമോക്രാറ്റുകള്‍ നിലപാടെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.എന്നാല്‍, സൗദിയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം പഴയപോലെ തുടരുമെന്ന് നിര്‍ദിഷ്ട പ്രസിഡന്റ് േജാ ബൈഡനും സൗദി വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാനും പറഞ്ഞു. ഖത്തറുമായുള്ള പ്രശ്നം പരിഹരിക്കാന്‍ സന്നദ്ധമാണെന്നും സൗദി വിദേശകാര്യമന്ത്രി വ്യക്തമാക്കി.