രാജ്യത്ത് കോവിഡ് രോഗികള്‍ 75 ലക്ഷം കടന്നു

0

കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 75,50,273 ആയി.24 മണിക്കൂറിനിടെ 579 പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,14,610 ആയി ഉയര്‍ന്നു.

നിലവില്‍ 7,72,055 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. 66,63,608 പേര്‍ ഇതുവരെ രോഗമുക്തി നേടി.രാജ്യത്താകെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

You might also like

Leave A Reply

Your email address will not be published.