യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം രോഗമുക്തനായത്.നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരേ കളിച്ചതിന് ശേഷം ഒക്ടോബര്‍ 13നാണ് റൊണാള്‍ഡോയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പിസിആര്‍ പരിശോധനയിലും കൊവിഡ് മുക്തനല്ലായിരുന്നു താരം. ഇതുമൂലം ചാമ്ബ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരം റൊണാള്‍ഡോയ്ക്ക് നഷ്ടമായിരുന്നു.ഞായറാഴ്ച നടക്കുന്ന സീരി എയിലെ മല്‍സരത്തിന് റൊണാള്‍ഡോ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.