അമേരിക്കന് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് പൗരത്വം നല്‍കുമെന്ന പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡന്‍. കൊറോണ വൈറസിനെ തുരത്തുന്നതല്ലാതെ മുന്‍ഗണനാ പട്ടികയില്‍ ഉള്ളതാണ് ഒരു കോടി പത്ത് ലക്ഷം പേരുടെ പൌരത്വം എന്നാണ് ജോ ബൈഡന്‍ പറയുന്നത്. രാജ്യത്തെ സാമ്ബത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിനും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളോടുള്ള അമേരിക്കന് ബന്ധം വീണ്ടെടുക്കുന്നതിനും പ്രഥമ പരിഗണന നല്‍കുമെന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം.