പ്രൈമറി ​െഹല്‍ത്ത്​ കോര്‍പറേഷന്‍ (പി.എച്ച്‌​.സി.സി) കൂടുതല്‍ സ്​മാര്‍ട്ടാകുന്നു

0

സേവനങ്ങള്‍ ഡിജിറ്റലൈസ്​ ചെയ്യുന്നതിനും അപ്പോയന്‍റ്​മെന്‍റുകളടക്കം ഓണ്‍ലൈനാക്കുന്നതിനും മുന്നോടിയായി ​പുതിയ വെബ്​സൈറ്റ്​ പ്രകാശനം ​ െചയ്​തു. പി.എച്ച്‌​.സി.സി ആസ്​ഥാനത്ത്​ നടന്ന ചടങ്ങില്‍ മാനേജിങ്​ ഡയറക്​ടര്‍ ഡോ. മറിയം അബ്​ദുല്‍ മലിക്​ ഉദ്​ഘാടനം ചെയ്​തു. www.phcc.gov.qa എന്നതാണ്​ വിലാസം. ഉടന്‍തന്നെ പി.എച്ച്‌​.സി.സിയുമായി ബന്ധപ്പെട്ട്​​ ഓണ്‍ലൈനില്‍ അപ്പോയന്‍റ്​മെന്‍റുകള്‍ എടുക്കാന്‍ കഴിയും. ആരോഗ്യകേന്ദ്രങ്ങളില്‍ നേരി​ട്ടെത്തി രജിസ്​റ്റര്‍ ചെയ്യുന്ന നടപടി ഒഴിവാക്കി പൊതുജനങ്ങള്‍ക്ക്​ ഓണ്‍ലൈനിലൂടെ സേവനങ്ങള്‍ ബുക്ക്​ ചെയ്യാന്‍ ഉടന്‍ സാധിക്കുമെന്ന്​ പി.എച്ച്‌​.സി.സി ഹെല്‍ത്ത്​ ഇന്‍ഫര്‍മേഷന്‍ സിസ്​റ്റം എക്​സിക്യൂട്ടിവ്​ ഡയറക്​ടര്‍ അലക്​സാന്‍ഡ്ര തരാസി പറഞ്ഞു.
രേഖകള്‍ ഓണ്‍ലൈന്‍ വഴി അപ്​ലോഡ്​ ​െചയ്യാനുമാകും. പൊതു സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ്​ ചെയ്യുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ്​ പി.എച്ച്‌​.സി.സിയും നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്​. ആരോഗ്യസംബന്ധമായ വിവരങ്ങളും അറിവുകളും പൊതുജനങ്ങളുമായി പങ്കുവെക്കാനുള്ള സൗകര്യം കൂടി ഒരുക്കുന്നുണ്ട്​. ദേശീയ ആരോഗ്യനയമനുസരിച്ച്‌​ എല്ലാവര്‍ക്കും ഗുണമേന്മയുള്ള ആരോഗ്യസുരക്ഷ നല്‍കുക എന്നതുകൂടി ലക്ഷ്യമാണ്​. പി.എച്ച്‌​.സി.സിയുടെ പുതിയ മാറ്റങ്ങളും പുത്തന്‍ വികസന കാര്യങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്ന തരത്തില്‍ പൊതുജനങ്ങളുമായി കൂടുതല്‍ ഇടപഴകാന്‍ വിവരസാ​ങ്കേതികവിദ്യയെ കൂടുതല്‍ ഉപയോഗപ്പെടുത്തുകയാണ്​ പി.എച്ച്‌​.സി.സി ചെയ്യുന്നത്​. രാജ്യത്തിന്‍െറ ഭൂമിശാസ്​ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച്‌​ എല്ലാ ഭാഗത്തുമുള്ള രോഗികള്‍ക്ക്​ സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ ആകെ 27 ഹെല്‍ത്ത്​ ​സെന്‍ററുകളാണ്​ പ്രവര്‍ത്തിക്കുന്നത്​. ൈപ്രമറി ഹെല്‍ത്ത്​​ കെയര്‍ കോര്‍പറേഷനാണ്​ ഖത്തറില്‍ പ്രാഥമിക ചികിത്സസൗകര്യങ്ങള്‍ പൊതുമേഖലയില്‍ ഒരുക്കുന്നത്​. ദേശീയ ആരോഗ്യനയത്തിനനുസരിച്ച്‌​ ഉന്നത ഗുണനിലവാരത്തിലുള്ള രോഗീസൗഹൃദ ചികിത്സയാണ്​ എല്ലാ ഹെല്‍ത്ത്​ ​സെന്‍ററുകളിലും നല്‍കുന്നത്​. ​

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51