നബി ദിന അവധി ഔദ്യോഗിമായി പ്രഖ്യാപിച്ച്‌ ഒമാന്‍

0

ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചത് വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്ബോള്‍ ആകെ മൂന്നു ദിവസമായിരിക്കും അവധി ലഭിക്കുക. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.യുഎഇയിലും നബിദിന അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്ബോള്‍ ജീവനക്കാര്‍ക്ക് ആകെ മൂന്നു ദിവസം അവധി ലഭിക്കും. നവംബര്‍ ഒന്ന് ഞായറാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുകയെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ട്വീറ്റ് ചെയ്തു. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.കുവൈറ്റിലും നബി ദിന അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്‍ചയായിരിക്കും അവധിയെന്നു സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് നവംബര്‍ ഒന്ന് ഞായറാഴ്‍ചയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. പുനഃരാരംഭിക്കുക .

You might also like

Leave A Reply

Your email address will not be published.