കോവിഡ് മുക്തയായതിന് ശേഷവും കടുത്ത ചുമയെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടൊപ്പമുള്ള തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി മെലാനിയ ട്രംപ്
ഇരുവരും അപൂര്‍വമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന റാലികളിലൊന്നാണ് റദ്ദാക്കിയത്.
ദിനംപ്രതി മെലാനിയയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും എന്നാല്‍ കടുത്ത ചുമ കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാലാണ് മെലാനിയ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും വക്താവ് സ്റ്റെഫാനി ഗ്രിഷാം ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
ഒരു വര്‍ഷത്തെ കാലയളവിനിടെ ട്രംപിനൊപ്പമുള്ള മെലാനിയയുടെ ആദ്യ പൊതുപരിപാടിയാണ് പെന്‍സില്‍വാനിയയിലെ എറിയില്‍ നടക്കേണ്ടിയിരുന്നത്. 2019 മുതല്‍ മെലാനിയ ട്രംപിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്ബുള്ള രണ്ടാഴ്ച ട്രംപിന് എല്ലാ ദിവസവും പ്രചാരണപരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ട്.