കോവിഡ് ഭേദമായവരുടെ എണ്ണം കുവൈറ്റില്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു

0

വ്യാ​ഴാ​ഴ്ച 509 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 97,197ആയി ഉയര്‍ന്നു. 494 പേ​ര്‍​ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 105,676ഉം, മരണസംഖ്യ 612ഉം ആയി. നി​ല​വി​ല്‍ 7,867 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. അ​തി​ല്‍ 139 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ​ത്തി​ലാ​ണ്. 3,930 പ​രി​ശോ​ധ​ന​കള്‍ കൂടി നടത്തിയതോടെ ആകെ കോവിഡ് പരിശോധനകളുടെ 751,163 ആ​യ​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചുയുഎയില്‍ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവര്‍ വീണ്ടും ആയിരത്തിന് മുകളില്‍. വ്യാഴാഴ്ച 1,158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ ഇന്നത്തെ 95,348ഉം, മരണസംഖ്യ 421ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,179 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രോഗമുക്തരുടെ എണ്ണം .
84,903 ആയി ഉയര്‍ന്നു. നിലവില്‍ 10,024 പേരാണ് ചികിത്സയിലുള്ളതെന്നും . 91,000ത്തിലധികം കോവിഡ് പരിശോധനകള്‍ കൂടി നടത്തിയെന്നും മന്ത്രാലയം അറിയിച്ചു .ബുധനാഴ്ച്ച 1,100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരണപ്പെട്ടു. 1,186 പേര്‍ രോഗമുക്തരായി.

You might also like

Leave A Reply

Your email address will not be published.