കോവിഡ്​ പരിശോധനക്ക് പോര്‍ട്ടുകളില്‍ പൊലീസ് നായ്​ക്കളെ ഉപയോഗപ്പെടുത്താന്‍ തീരുമാനം

0

മനാമ:ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്​ക്കളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുക.പൊതുസുരക്ഷ ശക്തിപ്പെടുത്താനും കോവിഡ് ബാധിതരെ കണ്ടെത്താനും ഇത് കൂടുതല്‍ സഹായകമാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള പരിശോധനരീതികള്‍ അവലംബിക്കുന്നതോടൊപ്പം നായ്​ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതി​െന്‍റ സാധ്യതകളും പരിഗണിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച്‌ ആരോഗ്യ മന്ത്രാലയത്തി​െന്‍റ അംഗീകാരവും ലഭിച്ചിട്ടുണ്ട്.ഇതി​​െന്‍റ ഭാഗമായി നായ്​ക്കളെ ഉപയോഗിച്ച്‌ കോവിഡ് ബാധ കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

You might also like

Leave A Reply

Your email address will not be published.