കുപ്പിയും പാട്ടയും പെറുക്കാന്‍ അവരിനി വരുമോ?

0

ലോക്ക്ഡൗണില്‍ അപ്രത്യക്ഷമായ ഒരുകൂട്ടരുണ്ട്. അവര്‍ ഇടയ്ക്കിടയ്ക്ക് നമ്മുടെ വീട്ടില്‍ എത്തുമായിരുന്നു. അയല്പക്കത്തും അവര്‍ ഉറക്കെ വിളിച്ചുകൊണ്ട് വീട്ടുകാരുടെ ശ്രദ്ധ ആകര്ഷിപ്പിക്കുമായിരുന്നു.. കുപ്പിയും പാട്ടയുമുണ്ടോ? ഈ ചോദ്യം പലരും പരിഹാസ പൂര്‍വ്വം നര്‍മ സംഭാഷണത്തില്‍ ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍, ഈ കുപ്പിയും പാട്ടയും പെറുക്കിയുള്ള ജീവിതത്തെ അവര്‍ വെറുത്തിരുന്നില്ല.. കാരണം, അവര്‍ ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ വീടുകളില്‍ ഇരുമ്ബും തുരുമ്ബും കൊണ്ട് കുട്ടികളുടെ കൈകള്‍ മുറിയുമായിരുന്നു, പറമ്ബിലും മറ്റും വെള്ളം നിറഞ്ഞുകിടക്കുന്ന പത്രങ്ങളിലും പ്ലാസ്റ്റിക്ക് കുപ്പികളിലും കൂത്താടികള്‍ നിറഞ്ഞ് കൊതുകുകളുടെ വാസസഥലമായെനേ, ഉപകാരമില്ലാതെ പത്രക്കെട്ടുകള്‍ ചിതലരിച്ചേനേ.എന്നാല്‍, ലോക്കഡൗണില്‍ ആക്രിസാധനങ്ങള്‍ എടുക്കാന്‍ അവര്‍ വരാഞ്ഞതോടെ മലയാളിയുടെ വീട്ടുമുറ്റങ്ങള്‍ക്ക്, പറമ്ബുകള്‍ക്ക് പഴയ ഭംഗി നഷ്ടപ്പെട്ടു. കുപ്പികളും പാത്രങ്ങളും മറ്റും കളയാനാകാതെ അവര്‍ ബുദ്ധിമുട്ടി.മാസത്തിലൊരുതവണ ആക്രിക്കച്ചവടക്കാരാണ് ഈ സാധനങ്ങളൊക്കെ എടുത്തുകൊണ്ടുപോയിരുന്നത്..അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൌണ്‍ അവരുടെ ജീവിതവും പ്രതിസന്ധിയിലാക്കി. കോവിഡ് വ്യാപനത്തോടെ ആളുകള്‍ വീട്ടില്‍ കയറ്റില്ല.. എന്തുചെയ്യാന്‍. അവര്‍ വീടുകളിലിരുന്നു.ജനങ്ങളും ടുത്തത്തിലായി.. നഗരത്തില്‍ താമസമാക്കിയവരുടെ കാര്യമാണ് കഷ്ടം..പ്ലാസ്റ്റിക്ക് കവറുകള്‍, ബാഗുകള്‍, ഉപയോഗശൂന്യമായ ചെരുപ്പ് ഇവയൊന്നും ഇടാന്‍ വേറെ സ്ഥലമില്ല.. പുറത്ത് എവിടെങ്കിലും കവറുകളിലാക്കി കൊണ്ടു ക്കളയാമെന്നുവെച്ചാല്‍ അപ്പൊ സിസിടിവി ക്യാമറ ഒളിഞ്ഞുനോക്കും.മറ്റുചിലര്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ പറമ്ബുകളില്‍ ഒരൊറ്റ ഏറാണ്. ചിലര്‍ ഓടകളില്‍ കൊണ്ടുപോയി തള്ളും.മഴവരുമ്ബോള്‍ ഓടയെല്ലാം കെട്ടിക്കിടന്ന് അടുത്ത പ്രശ്നം ആയി. മാസങ്ങളായി കൂനകൂട്ടി ഇട്ടിരിക്കുന്ന ആവശ്യമില്ലാത്ത സാധനങ്ങളെയൊന്നും കളയാന്‍ നിര്‍വാഹമില്ല വേറെ. സംഭരിച്ചുവയ്ക്കാനുള്ള സ്ഥലമോ ഇല്ലതാനും. ഇതൊക്കെ എടുത്തുവച്ചാല്‍ എലിശല്യം വേറെ.കൂനകൂട്ടിയിട്ട പഴകിയ സാധനങ്ങള്‍ പാമ്ബുകളുടെ താവളമാകും.സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടവിധത്തില്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. മാസം തോറും ഡ്രൈ വേസ്റ്റ് കളക്ഷന്‍ എന്നുപറഞ്ഞ് നഗരസഭ നിര്‍മ്മിക്കുന്ന ഹബ്ബുകള്‍ എല്ലായിടത്തുമൊട്ട് എത്തിയിട്ടുമില്ല. ഉള്ളതോ കാര്യക്ഷമമാണോ എന്നതില്‍ സംശയമാണ്..മുന്‍പ് ആക്രി പെറുക്കിയിരുന്നവര്‍ മാസംതോറും വീടുകള്‍ സന്ദര്‍ശിച്ച്‌ പഴകിയതൊക്കെ വാങ്ങി വീടും പരിസരവുമെല്ലാം ഒന്ന് ശ്വാസം വിടാവുന്നതരത്തിലാക്കുമായിരുന്നു. കോവിഡ് വ്യാപനം മൂലം അവരുടെ വരവ് നിലച്ചത്, മുന്‍പ് പറഞ്ഞ അതേ അവസ്ഥയില്‍ മനുഷ്യനെ കൊണ്ടെത്തിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒരുതരത്തിലും കുറയ്ക്കാന്‍ സാധിക്കാത്ത മലയാളി ലോക്ക് ടൗണിലും പ്ലാസ്റ്റിക് വസ്തുക്കള്‍ വാങ്ങിക്കൂട്ടി.ഇപ്പോള്‍ അതിന്റെ ദുരിതവും മലയാളിതന്നെ അനുഭവിക്കുന്നു. ആക്രിപെറുക്കാന്‍ വീടുകള്‍ തോറും അവരെപ്പോളിനി എത്തുമെന്ന് നിശ്ചയമില്ല. മലയാളി തന്റെ ദുശീലങ്ങള്‍ നിര്‍ത്താനൊട്ടു തയ്യാറുമല്ല. പ്രശ്നത്തിന് സര്‍ക്കാരൊട്ട് കാര്യമായി പരിഹാരമുണ്ടാക്കുന്നുമില്ല.

You might also like

Leave A Reply

Your email address will not be published.