അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംവാദത്തിനിടെ മലിനീകരണവുമായി ബന്ധപ്പെട്ട് ഇന്ത്യയെ പരിഹസിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച്‌ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍

0

ലോകം നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ട്രംപ് പരസ്യപ്പെടുത്തുന്നതന്ന് ബൈഡന്‍ പറഞ്ഞു. ഇന്ത്യയുമായി അമേരിക്ക പങ്കിടുന്ന നല്ല ബന്ധത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

വൃത്തിക്കെട്ട എന്ന വാക്കുപയോഗിച്ചാണ് ട്രംപ് ഇന്ത്യയെ സംവാദത്തിനിടെ വിശേഷിപ്പിച്ചത്. ‘ ഇങ്ങനെയല്ല സുഹൃദ് രാജ്യങ്ങളെക്കുറിച്ച്‌ സംസാരിക്കേണ്ടത്. നിങ്ങള്‍ പരിഹരിക്കുന്നതുപോലെയല്ല, കാലാവസ്ഥ പ്രശ്‌നം പോലുള്ളവ നേരിടേണ്ടത്. കമലാ ഹാരിസും താനും ഇന്ത്യയുമായുള്ള സൗഹൃദം അങ്ങേയറ്റം വില മതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള പാരീസ് ഉടമ്ബടിയില്‍നിന്ന് പിന്‍വാങ്ങിയതിനെക്കുറിച്ച്‌ പറയുമ്ബോഴാണ് ട്രംപ് മലീനകരണത്തിന്റെ പേരില്‍ ഇന്ത്യയെ പരിഹസിച്ചത്. പാരീസ് കരാറിന്റെ പേരില്‍ വ്യവസായങ്ങള്‍ അടച്ചിടാനും ആയിരക്കണക്കിന് ആളുകളെ തൊഴില്‍ രഹിതരാക്കാനും തയ്യാറല്ലെന്നാണ് ട്രംപ് പറഞ്ഞlത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പെന്‍സിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായിരുന്നു പരമാര്‍ശം എന്നതും ശ്രദ്ധേയമായി.ഇന്ത്യയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ ട്രംപിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശനമാണ് ഉണ്ടായത്.ഇന്ത്യയുമായുള്ള തന്റെ ബന്ധം വിശദീകരിച്ചുകൊണ്ടാണ് ബൈഡന്‍ ട്രംപിനെ വിമര്‍ശിച്ചത്. വൈസ് പ്രസിഡന്റായിരിക്കെ താന്‍ നടത്തിയ അവസാനത്തെ പാര്‍ട്ടി ദീപാവലിയുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് ഹിന്ദുക്കളോടും ബുദ്ധമതക്കാരോടും സിഖുകാരോടൊപ്പം മുസ്ലീങ്ങളും കൃസ്ത്യനികളും പങ്കു ചേര്‍ന്നുള്ള ബഹുസ്വരമായ ഒരു പ്രവാസി ഇന്ത്യന്‍ സംഘമാണ് അതില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ അമേരിക്കന്‍ ജനവിഭാഗവുമായി പല മൂല്യങ്ങളും അമേരിക്ക പങ്കിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബ മൂല്യങ്ങളുടെ കാര്യത്തിലും മുതിര്‍ന്നവരെ ബഹുമാനിക്കുന്ന കാര്യത്തിലും അമേരിക്കയും ഇന്ത്യയും പങ്കിടുന്നത് സമാനമായ മൂല്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ട്രംപ് ഈ മുല്യങ്ങളൊന്നും പങ്കിടുന്ന വ്യക്തിയല്ലെന്നും ബൈഡന്‍ പറഞ്ഞു. ഇന്ത്യ അമേരിക്ക ബന്ധത്തിലെ ഏറ്റവും നല്ലകാലം ഒബാമ പ്രസിഡന്റായിരുന്നപ്പോഴായിരുന്നു. അതില്‍നിന്നുള്ള മുന്നോട്ടുപോക്കായിരിക്കും താന്‍ പ്രസിഡന്റായാല്‍ എന്നും അദ്ദേഹം പറഞ്ഞു.

You might also like

Leave A Reply

Your email address will not be published.