യഥാർത്ഥ സാംസ്ക്കാരിക നായകരെ കണ്ടെത്തണം* : *മന്ത്രി കെ മുരളീധരൻ* .
യഥാർത്ഥ സാംസ്ക്കാരിക നായകരെ കണ്ടെത്തണം* : *മന്ത്രി കെ മുരളീധരൻ* .
തിരു: സമൂഹത്തിലെ യഥാർത്ഥ സാംസ്ക്കാരിക നായകരെ കണ്ടത്തുന്നത് പ്രശംസനീയമായ പ്രവർത്തനം തന്നെയാണന്ന് ആരോഗ്യ- ദേവസ്വം മന്ത്രി ശ്രീ *കെ മുരളീധരൻ* .
ജനസംസ്ക്കാരയുടെ 9-മത് വാർഷികാഘോഷം നിലവിളക്ക് തെളിച്ച് ഉത്ഘാടനം ചെയത് കൊണ്ട് തിരു: Y M C A ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ഈ ഗവൺമെൻ്റിൻ്റെ നല്ല പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിക്കുകയും , ഒപ്പം എതിർ അഭിപ്രായങ്ങൾ ഉണ്ടങ്കിൽ അവ ഗവൺമെൻറിനെയും അറിയിക്കുകയും വേണമെന്ന് കെ.മുരളീധരൻ പറഞ്ഞു.
ജനസംസ്ക്കാരയുടെ അംഗമായ ശ്രീമതി *ജയകുമാരി ബി.എസ്* രചിച്ച ചെറുകഥാ സമാഹരമായ
” *മൗന നൊമ്പരം* ” എന്ന പുസ്തകം കെ മുരളീധരൻ, കവിയും ,അധ്യാപകനും, കുമാരനാശാൻ അവാർഡ് ജേതാവുമായ ശ്രീ *സുമേഷ് കൃഷ്ണന്* നൽകി പ്രകാശനം ചെയ്തു.
അക്ഷരങ്ങളെ ഉപാസിക്കുന്ന നവരാത്രി ദിവസങ്ങളിൽ ജനസംസ്ക്കാരയുടെ ഈ വേദിയിൽ എത്താൻ കഴിഞ്ഞതിൽ അതിയായ കൃതാർത്ഥതയുണ്ടന്ന് *സുമേഷ് കൃഷ്ണൻ* പറഞ്ഞു . മൂകാംബിക ദേവിയെ സ്തുതിച്ചു കൊണ്ടുള്ള ഗാനവും അദ്ദേഹം വേദിയിൽ ആലപിച്ചു.
സമൂഹത്തിലെ വിവിധങ്ങളായ മേഘലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ വേദിയിൽ മന്ത്രി കെ മുരളീധരൻ ഷാൾ അണിയിച്ച് ആദരിച്ചു.
ജനസംസ്ക്കാര പ്രസിഡൻറ്
ശ്രീ *കോട്ടാത്തല മോഹനൻ* അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ , അജന്തൻ നായർ സ്വാഗതം പറഞ്ഞു.
ഗാന്ധിദർശൻ സമിതി വൈസ് പ്രസിഡൻ്റായ കമ്പറ നാരായണൻ ,ചെറുകഥാകൃത്ത് ജയകുമാരി ബി.എസ്,
കൗൺസിലർമാരായ അനിതാ അലക്സ് , കോട്ടമുകൾ സുഭാഷ്, എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് പ്രസംഗിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം സമൂഹത്തിലെ വിവിധങ്ങളായ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചയും നടന്നു.
✍️ വി.പി പ്രവീൺ