തിരു: സാമൂഹിപരമായ വ്യതിയാനങ്ങൾ ഉൾക്കാഴ്ചയോടെ കാണാനാഗ്രഹിക്കുമ്പോഴാണ് മനസ് രാഷ്ട്രീയ പ്രവർത്തനത്തിന്
പാകമാകുന്നതെന്നും രാഷ്ട്രീയം കളങ്കരഹിതമാകണമെന്നും അത്തരത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുള്ള നിഷ്ക്കളങ്കതയുടെ
ഉറവിടമാണ് ഇ.കെ.നായനാരുടെ
ജീവിതമെന്നു മുൻ ഗോവ ഗവർണ്ണർ പി.എസ്. ശ്രീധരൻ പിള്ള പ്രസ്താവിച്ചു.

അനുദിനം കണ്ട് വരുന്ന ഭിന്ന സ്വരങ്ങൾക്ക് കാരണം നായനാരെപ്പോലെയുള്ള ദീർഘദർശന ശാലികളുടെ സാനിദ്ധ്യത്തിന്റെ അഭാവമാണെന്നും
ശ്രീധരൻപിളള കൂട്ടിച്ചേർത്ത്. മസ്ക്കറ്റ്
ഹോട്ടലിൽ നടന്ന ഹൃസ്വ ചടങ്ങിൽ വച്ച് എൻ.ആർ.ഐ കൗൺസിൽ ഓഫ് ഇന്ത്യ
ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് 2026 ലെ
പ്രവാസി ഭാരതീയ
ഇ കെ. നായനാർ സ്മാരക പുരസ്ക്കാരവും കീർത്തി പത്രവും പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് സമർപ്പിച്ചു.
കൗൺസിൽ ഭാരവാഹികളായ കോശി
അലക്സാണ്ടർ, എം. നജീബ്, പുഞ്ചക്കരി വി. ഉണ്ണി,ബി.ജെ പി. നേതാവ്
അഡ്വ. എം. പത്മകുമാർ
എന്നിവർ സംബന്ധിച്ചു.
