കലാനിധി-അണക്ലാട്ടിൽകുടുംബം- സമശ്രീ മിഷൻ ചാരിറ്റബിൾ സൊസൈറ്റി- പ്രഥമ കെ പി. സരസ്വതിക്കുഞ്ഞമ്മ സ്മാരക “തപസ്വനം” പുരസ്കാരം പദ്മശ്രീ കൊല്ലക്കയിൽ ദേവകി യമ്മക്ക്
കലാനിധി സ്ഥാപകനും എൻ്റെ പിതാവുമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുൻ കാരണവരുമായിരുന്ന ബ്രഹ്മശ്രീ. കേശവൻ നമ്പൂതിരിയുടെ മകനായ പ്രൊഫ. മൂഴിക്കുളം. V. ചന്ദ്രശേഖരപിള്ളയുടെ സഹധർമ്മിണിയും,എന്റെ മാതാവും അണക്ലാട്ടിൽ കുടുംബ അംഗവുമായ കെ. പി. സരസ്വതികുഞ്ഞമ്മയുടെ പാവന സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കൊണ്ട് , അണക്ലാട്ടിൽ കുടുംബ അംഗവുമായ കണ്ടല്ലൂർ കൊല്ലകേൽ പത്മശ്രീ.ദേവകിയമ്മ ക്ക് കലാനിധിയുടെ പ്രഥമ കെ. പി സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്കാരം നൽകി ആദരിക്കുന്നു.
പരിസ്ഥിതി പ്രവർത്തകയും ആലപ്പുഴ സ്വദേശിയുമായ കണ്ടല്ലൂർ കൊല്ലകേൽ ദേവകിയമ്മ അമ്മയ്ക്ക് കലാനിധി സെൻ്റർ ഫോർ ഇന്ത്യൻ ആർട്സ് & കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ഏർപ്പെടുത്തിയ 2026 ലെ പ്രഥമ കെ. പി. സരശ്വതികുഞ്ഞമ്മ സ്മാരക ‘തപസ്വനം’ പുരസ്കാരം. കവിയും ഗാനരചയിതാവുമായ പി.കെ ഗോപി ചെയർമാനും, തിരകഥാ കൃത്തും നോവലിസ്റ്റുമായ പി. ആർ.നാഥൻ, കവിയും സാഹിത്യകാരനുമായ ലാൽച്ചന്ദ് മക്രേരി, ശിവാകൈലാസ്മാധ്യമ പ്രവർത്തകൻ,,ഗീതാ രാജേന്ദ്രൻ, കലാനിധി,(ചെയർപേഴ്സൺ, ആൻഡ് മാനേജിങ് ട്രസ്റ്റി)കവി, ഗാനരചയിതാവ് നോവലിസ്റ്റ് മായ പ്രദീപ് തൃപ്പാരപ്പ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഏപ്രിൽ 1 ന് ഞായറാഴ്ച വൈകുന്നേരം 5മണിക്ക് ആലപ്പുഴ താലൂക്കിൽ കണ്ടല്ലൂർ കൊല്ലകേൽ ദേവകിയമ്മ സ്വവസതിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുന്നതായി കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ & മാനേജിംഗ് ട്രസ്റ്റി ഗീതാ രാജേന്ദ്രൻ അറിയിച്ചു.
പരിസ്ഥിതി-വനവത്ക്കരണം എന്നിവയ്ക്കുള്ള സംഭാവനയ്ക്കാണ് പുരസ്കാരം. ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് സ്വന്തം വീടിനോട് ചേർന്നുള്ള അഞ്ച് ഏക്കറോളം സ്ഥലത്ത് വനമുണ്ടാക്കിയതാണ് ദേവകിയമ്മയെ പുരസ്കാരത്തിനർഹയാക്കിയത്. മൂവായിരത്തിലധികം ഔഷധ സസ്യങ്ങളും വൻമരങ്ങളുമാണ് ദേവകിയമ്മ വളർത്തിയെടുത്തത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള മികച്ച പ്രവർത്തനത്തിന് 2018ൽ കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരവും, ഈ വർഷം പത്മശ്രീ പുരസ്ക്കാരവും നൽകി ദേവകി അമ്മയെ രാജ്യം ആദരിച്ചിരുന്നു.

പ്രസ്തുത പ്രോഗ്രാമിന്റെ വിജയത്തിനായി അങ്ങയുടെ അധികാര പരിധിയിലുള്ള പത്ര /ദൃശ്യ/ശ്രവ്യ /ഓൺലൈൻ മീഡിയ യിൽ നിന്നും ഒരു പ്രധിനിധിയെ പ്രോഗ്രാമിൽ പങ്കെടുപ്പിക്കുവാനും അർഹിക്കുന്ന പ്രാധാന്യം നൽകി പ്രോഗ്രാം വിജയിപ്പിക്കുവാനും വിനയപൂർവ്വം അപേക്ഷിക്കുന്നു