കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് സ്കൂളിൽ റിപ്പബ്ലിക് ദിനാചരണം

0

വർക്കല: പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 77-മത് റിപ്പബ്ലിക് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് ദേശീയപതാക ഉയർത്തി. സ്കൂൾ മാനേജിങ് ഡയറക്ടർ ഷിനോദ്.എ റിപ്പബ്ലിക്ദിന സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ലൗലി സനൽ ഭരണഘടനയുടെ ആമുഖം വായിച്ചു. ആതിര എസ്.എസ് ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്കൂൾ അക്കാദമിക് കോർഡിനേറ്റർ ബിജികല, മറ്റു അധ്യാപക അനധ്യാപകരായ ലെസി സെൻ, സരിത, ലക്ഷ്മി സന്തോഷ്, ഗീന, രശ്മി, പ്രിൻസ്, ശ്രുതി, സ്മൃതി, ജലജാംബിക, സോജി, അനന്തു , അരുൺ, റഫീഖ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, ദേശഭക്തിഗാനാലാപനം, റിപ്പബ്ലിക്ദിന പ്രശ്നോത്തരി, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയും ദിനാചരണ പരിപാടികളുടെ ഭാഗമായി നടന്നു.

You might also like
Leave A Reply

Your email address will not be published.