വിഴിഞ്ഞം വിസ്മയമായി മാറും കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനthile പുതിയ അദ്ധ്യായം മുഖ്യമന്ത്രി പിണറായി വിജയൻ

0

കോവളം : വിഴിഞ്ഞം വിസ്മയമായി മാറും കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനthile പുതിയ അദ്ധ്യായം മുഖ്യമന്ത്രി പിണറായി വിജയൻ.അന്താരാഷ്ട്രഭൂപടത്തിൽ ഏറ്റവും നിർണായകമായ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉൽഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ പുതിയ അദ്ധ്യായം പിറന്നെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തുറമുഖ വ്യാപാര രംഗത്ത് വിഴിഞ്ഞം വിസ്മയമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖ സഹകരണദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര തുറമുഖ ഷിപ്പിങ് &വാട്ടർ വേയ്സ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഡ്വ എ എ റഹിം എം പി തിരുവനന്തപുരം നഗര സഭ മേയർ വി വി രാജേഷ് എം എൽ എ മാരായ അഡ്വ എം വിൻസെന്റ് ആൻസലൻ, കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രിയദർശിനി കൗൺസിലർമാരായ പനിയടിമ, കെ എച് സുധീർ ഖാൻ, അഫ്സ സജീന, ലതിക കുമാരി ഫാ നിക്കോളസ്, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ഞാനതപസ്വി തുടങ്ങിയവർ ആശംസകൾ അർപ്ലിച്ചു സംസാരിച്ചു.വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ സ്വാഗതം പറഞ്ഞു. തുറമുഖ വകുപ്പ് സെക്രട്ടറി ഡോ എ കൗശിഗൻ ഐ എ എസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അദാനി പോർട്സ് എം ഡി കരൺ അദാനി വിഷൻ വിഴിഞ്ഞം അവതരിപ്പിച്ചു. വിസിൽ എം ഡി ഡോ ദിവ്യ എസ് അയ്യർ ചടങ്ങിൽ കൃതജ്ഞത പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.