തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം ഫിഫ്റ്റിയുടെ 2026- ലെ സർദാർ വല്ലഭായി പട്ടേൽ സ്മാരക പുരസ്കാരം കലാ-സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം നിർമ്മാണ മേഖലയിലും 25 വർഷങ്ങൾ പൂർത്തീകരിച്ച പ്രേംനസീർ സുഹൃത് സമിതി വർക്കിംഗ് പ്രസിഡൻറും, ദേശീയമലയാളവേദി ചീഫ് കോർഡിനേറ്ററും, ദേശീയബാലതരംഗം പ്രവർത്തകനുമായ എം.എച്ച്. സുലൈമാന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വച്ച് കെ.പി.സി.സി. വൈസ് പ്രസിഡന്റും, മുൻ എം.എൽ.എ.യും ദേശീയ ബാലതരംഗം ചെയർമാനുമായ അഡ്വ. റ്റി. ശരത്ചന്ദ്രപ്രസാദ് സമ്മാനിച്ചു. കവിയും നാടകകൃത്തുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ചലച്ചിത്ര സീരിയൽ താരം ജീജാ സുരേന്ദ്രൻ, പിന്നണിഗായകരായ രാധാകൃഷ്ണൻ നായർ, പട്ടം സനിത്, കോമഡി താരം ശിവ മുരളി, പുരസ്കാര ജേതാവ് എം. എച്ച്. സുലൈമാൻ, ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി, വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.