നെടുമങ്ങാട്: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 37 മത് ചരമവാർഷികത്തോട് അനുബന്ധിച്ച്
നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സ്മൃതി സംഗമം നടത്തി.
സിനിമ സീരിയൽ താരം ക്ലമെന്റ് കുട്ടൻ ഉദ്ഘാടനം ചെയ്തു.വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ അധ്യക്ഷത വഹിച്ചു.മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി.
മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും, ഡിസിസി ജനറൽ സെക്രട്ടറിയുമായ ആനാട് ജയചന്ദ്രൻ
സ്മരണികയുടെ പ്രകാശനം നിർവഹിച്ചു.പുലിപ്പാറ യൂസഫ്,പനവൂർ ഹസ്സൻ, ലാൽ ആനപ്പാറ,
വഞ്ചുവം ഷറഫ്,വെമ്പിൽ സജി, കുഴിവിള നിസാമുദ്ദീൻ,നെട്ടിറച്ചിറ സുരേഷ്, ഇല്യാസ് പത്താം കല്ല്, തോട്ടുമുക്ക് പ്രസന്നൻ, അജീഷ് നെടുമങ്ങാട്,ഈ. സജിൻ, എ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.