തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി വനിതാ വിംഗ്, പ്രേംസിംഗേഴ്സ് സംയുക്തമായി സംഘടിപ്പിച്ച ക്രിസ്മസ്- പുതുവത്സര ആഘോഷം ചലച്ചിത്ര സംവിധായകൻ തുളസീദാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകനും, പ്രേംനസീർ മൂവി ക്ലബ്ബ് ചെയർമാനുമായ ബാലു കിരിയത്ത് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര നടി ശ്രീലതാ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. മാനവമൈത്രിക്ക് പ്രാധാന്യം നൽകിയുള്ള ക്രിസ്മസ് സന്ദേശം പെരിങ്ങമ്മല കാൽവരി ലൂഥറൻ ചർച്ച് പ്രീസ്റ്റ് റവ. ഫാദർ ടി. സുനിൽകുമാർ, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ, ജനാബ് ഇ. എച്ച്. ബഷീർ മൗലവി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് കൊണ്ട് നിർവഹിച്ചു. വനിതാവിംഗ് ചെയർപേഴ്സൺ ഷംസ് ആബ്ദീൻ അധ്യക്ഷത വഹിച്ചു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ സ്വാഗതവും, സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ കൃതജ്ഞതയും പറഞ്ഞു. പ്രേംനസീർ മൂവി ക്ലബ്ബ് പ്രൊജക്റ്റ് ഡിസൈനറും കാഥികനും, ചലച്ചിത്ര സീരിയൽ താരവുമായ വഞ്ചിയൂർ പ്രവീൺ കുമാർ, വനിതാവിംഗ് കൺവീനർ ഡോ. ഗീതാ ഷാനവാസ്, പ്രേംനസീർ സുഹൃത് സമിതി രക്ഷാധികാരി എം. കെ. സെയ്നുലാബ്ദീൻ, വർക്കിംഗ് പ്രസിഡണ്ട് എം. എച്ച്. സുലൈമാൻ, പ്രേംസിംഗേഴ്സ് ചീഫ് കോർഡിനേറ്റർ അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പ്രൊഫഷണൽ ഗായകർ ഉൾപ്പെടെയുള്ള അംഗങ്ങൾ അവതരിപ്പിച്ച ഗാനമേളയും, നൃത്തപരിപാടിയും, ഡിന്നറും ഉണ്ടായിരുന്നു.