തിരുവനന്തപുരം: കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ ) ജില്ലാ സമ്മേളനം ലീഗ് ഹൗസിൽ പി ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.സഹകരണ സംഘങ്ങളെ സംരക്ഷിക്കേണ്ട സർക്കാർ സഹകരണ സംഘങ്ങളെ തകർക്കുന്ന സർക്കാർ ആയി മാറിയിരിക്കുന്നു.കഴിഞ്ഞ 10 വർഷക്കാലമായി ഇടതു സർക്കാർ അധികാരത്തിൽ ഇരിക്കുന്ന കാലത്ത് സഹകരണ മേഖലയുടെ ചരിത്രത്തിൽ ഇല്ലാത്ത വിധം ഈ മേഖല തകർച്ചയെ നേരിടുകയാണ്.ഈ പ്രസ്ഥാനത്തെ സംരക്ഷിച്ചു നിർത്തണമെങ്കിൽ കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ സർക്കാർ വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ അധ്യക്ഷത വഹിച്ചു.
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
അഡ്വ :കണിയാപുരം ഹലീം മുഖ്യപ്രഭാഷണം നടത്തി.നസീം ഹരിപ്പാട്, ജസീം ചിറയിൻകീഴ്, സജീന ടീച്ചർ, കെഎച്ച് എം അഷറഫ്, പുലിപ്പാറ യൂസഫ്, നെടുമങ്ങാട് എം നസീർ,ലാൽ ആനപ്പാറ, പനവൂർ ഹസ്സൻ, വഞ്ചുവം ഷറഫ്, മീരാ റാണി, ഹരി ഫാത്തിമപുരം, കരകുളം സന്തോഷ്, ഫറാസ് മാറ്റാപള്ളി, ഷാഹുൽ കഴക്കൂട്ടം,അനസ് മൂഴിയിൽ,മഞ്ചയിൽ ഇബിനു,നാസറുദ്ദീൻ,ഷാജഹാൻ കൊയ്ത്തൂർക്കോണം,ചെറുവാളം സുരേഷ്,വിനോദ് നെടുമങ്ങാട്,മുഹമ്മദ് ഷിബു കരകുളം, പൊന്മുടിഷാജഹാൻ,പൊങ്ങനാട് ഷാജി,ആര്യനാട് അസീസ്,ഫാത്തിമ എസ് എസ്,പൂവത്തൂർ അനിൽ,സജീദ് തൊളിക്കോട്,
ലൈല നസീർ,ഹിദായത്ത് ബീമാപള്ളി, നജുമുന്നിസ, അഡ്വക്കേറ്റ് സുബൈർ, ഷാഹുൽഹമീദ്തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് ലാൽ ആനപ്പാറ, വൈസ് പ്രസിഡന്റ്. പുലിപ്പാറ യൂസഫ്, ജനറൽ സെക്രട്ടറി ലൈല നസീർ, ജോയിൻ സെക്രട്ടറി ഫാത്തിമ എസ് എസ്,ട്രഷറർ
കരകുളം മുഹമ്മദ് ഷിബു തുടങ്ങിയവരെ തിരഞ്ഞെടുത്തു.