പ്രത്യാശ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച “മണവാട്ടി കാത്തിരിക്കുന്നു ” എന്ന ആറാമത്തെ ഹ്രിസ്വ ചിത്രത്തിന്റെ ഉത്ഘാടനം
2025 ഡിസംബർ 20 ശനിയാഴ്ച രാവിലെ 8 മണിക്ക്, തമ്പാനൂർ ലെനിൻ സിനിമാസിൽ വച്ച്,ത്രിഭാഷ എഴുത്തുകാരിയും കലാകാരിയുമായ ശ്രീമതി ജസിന്താ മോറിസ് കഥ, തിരക്കഥ,സംഭാഷണം ഗാനങ്ങൾ,എന്നിവ രചിച്ച്, പ്രത്യാശ പ്രൊ ഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച “മണവാട്ടി കാത്തിരിക്കുന്നു ” എന്ന ആറാമത്തെ ഹ്രിസ്വ ചിത്രത്തിന്റെ ഉത്ഘാടനം, പ്രശസ്ത സിനിമ സീരിയൽ നടൻ ശ്രീ. കലാധരൻ നിർവഹിച്ചു.
സബീഷ് ബാലയുടെ പ്രാർഥന യോടെകലാ സാംസ്‌കാരിക പ്രവർത്തകൻ ശ്രീ. വിജയൻ മുരുക്കുമ്പുഴയുടെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു.
പ്രശസ്ത സിനിമ സംവിധായകരായ ശ്രീ. ബാലു കിരി യത്ത്, ശ്രീ. ടി. എസ്. സുരേഷ് ബാബു, സാമൂഹ്യ പ്രവർത്തകൻ ശ്രീ ശാസ്‌തമംഗലം ഗോപൻ,പ്രേം നസീർ സുഹൃത്ത് സമിതി ക്ക് വേണ്ടി ശ്രീ. ബാദുഷ,
പ്രമുഖർ കലാസാംസ്‌കാരിക വേദിക്കുവേണ്ടി ശ്രീ. പനച്ചുമ്മൂട് ഷാജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശേഷം ശ്രീമതി ജസിന്താ മോറിസ് കൃതജ്ഞത
പറയുകയും സമ്മേളനശേഷം പ്രസ്തുത ചിത്രത്തിന്റെ
പ്രിവ്യൂ ഷോ നടക്കുകയും ചെയ്തു.