മതം ആർക്കും ഭക്ഷണം കൊടുത്തിട്ടില്ല.പാർപ്പിടം കൊടുത്തിട്ടില്ല. മാറിയുടുക്കാൻ തുണി കൊടുത്തിട്ടില്ല.തണുക്കുമ്പോൾ പുതപ്പ് കൊടുത്തിട്ടില്ല.
പക്ഷെ,സഹിഷ്ണുത മനുഷ്യന് എല്ലാം നൽകിയിട്ടുണ്ട്.അതുകൊണ്ടാണ് ക്രിസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാ മതങ്ങളിലും പെട്ടവർ നന്നായി ജോലി ചെയ്ത് സുഖമായി ജീവിക്കുന്നത്.അതുകൊണ്ടു തന്നെയാണ് ലോക മുസ്ലിംകളുടെ പുണ്യഭൂമിയായ മക്കയും മദീനയും ഉൾപെടുന്ന സൗദി ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ പോലും എല്ലാ മതങ്ങളിലും പെട്ടവർ ഉന്നത സ്ഥാനങ്ങളിലിരുന്ന് യാതൊരു തരത്തിലുള്ള മതവിവേചനവും നേരിടാതെ അന്തസ്സോടെ ജീവിക്കുന്നു
വംശീയതയും വിവേചനവും ദാരിദ്ര്യം മാത്രമേ ലോകത്തിനു നൽകുന്നുള്ളൂ . ഹിന്ദുരാഷ്ട്രമായാലും മുസ്ലിം രാഷ്ട്രമായാലും മതേതര രാഷ്ട്രമായാലും മനുഷ്യനെ വംശീയമായി വേർതിരിക്കുന്നത് ലോകത്തെ നിത്യദാരിദ്ര്യത്തിലേക്കു നയിക്കും.
Tamim Bin Hamad Al Thani