തിരുവനന്തപുരം: ഭാരതത്തിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന 36 പ്രവാസി സംഘടനകളുടെ കേന്ദ്രീയ ഏകോപന സമിതിയായ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയുടെ 21-ാമത് വാർഷിക ആഘോഷം ആഗസ്റ്റ് 22 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ തിരുവനന്തപുരം തമ്പാനൂർ ഡി മോറ ഹോട്ടൽ കൺവെൻഷൻ ഹാളിൽ നടത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ പ്രതിനിധികൾ ഉൾപ്പെടെ 200 പേർ പങ്കെടുക്കും. വിദേശ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.കർണ്ണാടക സ്പീക്കർ യു.ടി.ഖാദർ, മുൻ ഗോവ ഗവർണ്ണർ പി.എസ്..ശ്രീധരൻ പിള്ള, മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി, ജെ. ചിഞ്ചു റാണി,പ്രൊഫ: പി.ജെ. കുര്യൻ, വി.ജോയ് എം.എൽ.എ , സി.കെ. ഹരീന്ദ്രൻ എം.എൽ.എ, പന്ന്യൻ രവീന്ദ്രൻ , വി.എസ്.ശിവകുമാർ എന്നിവർ പങ്കെടുക്കും.

ആഘോഷ നടത്തിപ്പിലേക്ക് പ്രൊഫ.പി.ജെ.കുര്യൻ, പന്ന്യൻ രവീന്ദ്രൻ രക്ഷാധികാരികൾ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ചെയർമാൻ, ശശി.ആർ. നായർ ജനറൽ കൺവീനർ, വില്ലറ്റ് കൊറേയ എറണാകുളം, സി.എസ്.ഹരിദാസ് പാലക്കാട്, ഡോ.ഷൈനി മീര കാർത്തികപ്പള്ളി, ലൈജു റഹീം കോഴിക്കോട്, സി.പി. റഷീദ് മാസ്റ്റർ , വി.രാമചന്ദ്രൻ കണ്ണൂർ, സത്താർ ആവിക്കര കാസർകോട്, രഞ്ചിത് മുല്ലമം ചെന്നൈ എന്നിവർ വൈസ്ചെയർമാന്മാരായും പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ്
പ്രോഗ്രാം ചീഫ് കോ- ഓർഡിനേറ്റർ, അജിത് കട്ടയ്ക്കാൽ, കലാ റാണി, മണക്കാട് നൂറുൽ ഹസൻ എന്നിവർ കൺവീനറന്മാരായി 27 പേരടങ്ങിയ സ്വാഗത സംഘത്തെ തിരഞ്ഞെടുത്ത് .പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങളെ ക്കുറിച്ചുള്ള സെമിനാർ ,കൗൺസിലിന്റെ കേരള ഘടക രൂപീകരണവും : അനുമോദനം, 21-ാമത് എൻ.ആർ ഐ ഗ്ലോബൽ ആക്ടിവേഴ്സ് എക്സലൻസ് അവാർഡ് വിതരണം , കലാ പരിപാടികൾ എന്നിവ ആഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ചിട്ടുണ്ട്.പ്രതിനിധി രജിസ്ട്രേഷന് 98471 31 456 നമ്പരിൽ ബന്ധ പ്പെടാവുന്നതാണ്.