ഒരു സെമിത്തേരിയുടെ ഭീകരതയില്‍ അരങ്ങേറുന്ന പ്രണയ നോവല്‍ സെമിത്തേരി എന്ന കൃതിയുടെയും പ്രകാശനവും, കലാനിധി മീഡിയ പുരസ്‌കാര സമര്‍പ്പണവും സാഹിത്യകാരിയും എഴുത്തുകാരിയുമായ സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു
കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ യുവ സാഹിത്യകാരന്‍ ഹാഷിം കടുപ്പാടത്ത് രചന നിര്‍വഹിച്ച മലയാളത്തിലെ ആദ്യ കഥാത്രയമായ കല, പ്രണയം, വിപ്ലവം മഹാരാജാസ് എന്ന കൃതിയുടെയും, ഒരു സെമിത്തേരിയുടെ ഭീകരതയില്‍ അരങ്ങേറുന്ന പ്രണയ നോവല്‍ സെമിത്തേരി എന്ന കൃതിയുടെയും പ്രകാശനവും, കലാനിധി മീഡിയ പുരസ്‌കാര സമര്‍പ്പണവും സാഹിത്യകാരിയും എഴുത്തുകാരിയുമായ സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. ഭാഷകളുടെ വൈവിധ്യത്തിലാണ് ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ നിലനില്‍പ്പെന്നും സാറാ ജോസഫ് അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഭാഷകളുടെ സംരക്ഷണം സംസ്‌കാരത്തിന്റെ സംരക്ഷണമാണെന്നും ഈ ബോധ്യത്തോടെയാണ് എഴുത്തുകാര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും സാറാ ജോസഫ് പറഞ്ഞു.
പുസ്തക പ്രകാശനത്തോടനുബന്ധിച്ച് കവിതാലാപന മത്സരവും നടന്നു. ഒന്നാം സമ്മാനം ക്യാഷ് പ്രൈസ്സും മൊമന്റോയും സര്‍ട്ടിഫിക്കറ്റും രണ്ടും മൂന്നും സമ്മാനം ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മൊമന്റോയും വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനനത്തില്‍ കലാനിധി ചെയര്‍പേഴ്‌സണ്‍ ആന്റ് മാനേജിങ് ട്രസ്റ്റി ഗീതാ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി.ആര്‍ നാഥന്‍ (നോവലിസ്റ്റ്, എഴുത്തുകാരന്‍) പി.കെ. ഗോപി (ഗാന രചയിതാവ്, കവി) എന്നിവര്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും കലാനിധി ട്രസ്റ്റ് മെമ്പറുമായ പി.അനിലിനും ഉമാദേവി തുരുത്തേരിക്കും (കവി, നിരുപക, എഴുത്തുകാരി) നല്‍രി പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ചുനക്കര രാമന്‍കുട്ടി സ്മൃതി പ്രഥമ പ്രവാസി സാഹിത്യപുരസ്‌കാരം, സൗമ്യ സുരേഷ് ഏറ്റുവാങ്ങി.
ആഗസ്റ്റില്‍ കണ്ണൂരില്‍ വച്ച് നടക്കുന്ന കലാനിധി ഫോക് ഫെസ്റ്റിന്റെയും, രബീന്ദ്രനാഥ ടാഗോര്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണത്തിന്റെയും മീഡിയ അവാര്‍ഡിന്റെയും പോസ്റ്റര്‍ പ്രകാശനം സാറാ ജോസഫ് നിര്‍വഹിച്ചു.
കവിതലാപന മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും, ഗാനരചയിതാവും നോവലിസ്റ്റും, നൃത്ത സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രദീപ് തൃപ്പരപ്പ് നിര്‍വഹിച്ചു. പി.ആര്‍.നാഥന്‍ (നോവലിസ്റ്റ്. എഴുത്തുകാരന്‍) പി.കെ ഗോപി (കവി, ഗാനരചയിതാവ്), പി.അനില്‍ (മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍) എന്നിവര്‍ കവിതാലാപന മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും പങ്കെടുത്തവര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.
പി.ആര്‍.നാഥന്റെ കഥയ് ക്ക് പ്രശസ്ത കവിയും ഗാനരചയിതവുമായ പി. കെ. ഗോപി ഗാനരചന നിര്‍വഹിച്ച ശുഭയാത്ര എന്ന സിനിമയിലെ ഗാനം മാസ്റ്റര്‍. സ്വസ്ഥിക്കു ജിതേഷ് (കലാനിധി ബാലകലാ പ്രതിഭ, മിനിസ്‌ക്രീന്‍ താരം) ആലപിച്ചു. ഹാഷിം കടുപ്പാടത്ത് മറുമൊഴിയും ജിതേഷ് പടുവാട്ട് നന്ദിയും രേഖപ്പെടുത്തി.
ചലച്ചിത്ര നിര്‍മ്മാതാവും കലാനിധി ട്രസ്റ്റ് മുഖ്യ രക്ഷാധികാരിയുമായ കിരീടം ഉണ്ണി ചെയര്‍മാനും പ്രദീപ് തൃപ്പരപ്പ് വൈസ് ചെയര്‍മാനും പി.അനിലും ഗീതാ രാജേന്ദ്രനും അംഗങങ്ങങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞെടുത്തത്.
അങ്ങയുടെ അധികാര പരിധിയിലുള്ള പത്ര /ദൃശ്യ /ശ്രവ്യ /ഓണ്‍ലൈന്‍ മാധ്യമ ത്തില്‍ നിന്നും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി കവറേജ് നല്‍കുവാനും അപേക്ഷിക്കുന്നു.
സ്‌നേഹ ബഹുമാനപൂര്‍വ്വം,
ഗീതാ രാജേന്ദ്രന്‍, കലാനിധി
ചെയര്‍പേഴ്‌സണ്‍ & മാനേജിംഗ് ട്രസ്റ്റി
9447509149/8089424969/7934491493