വിവിധ കലാപരിപാടികൾക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ മന്ത്രി വി. എസ്.ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്യും. സി. കെ.ഹരീന്ദ്രൻ എം.എൽ.എ, തൈക്കാട് വാർഡ് കൗൺസിലർ ജി. വേണു ഗോപാൽ,സിനിമ താരം മനീഷ് കൃഷ്ണ,സിനിമ. നാടക സംവിധായകൻ ഡോ. പ്രമോദ് പയ്യന്നൂർ, മുക്കംപാലമൂട് രാധാകൃഷ്ണൻ, ഡോ. വാഴമുട്ടം ചന്ദ്രബാബു, എഴുത്തുകാരി ഷംസ് ആബ്ദീൻ, ഡോ. ഗീത ഷാനവാസ് എന്നിവർ പ്രസംഗിക്കും. പ്രമുഖൻ മീഡിയ ചീഫ് പ്രമോട്ടർ പനച്ചമൂട് ഷാജഹാൻ സ്വാഗതവും മാനേജിങ് ഡയറക്ടർ സുലൈമാൻ ഖനി നന്ദിയും പറയുന്നു. മനു പൂജപ്പുരയുടെ മാജിക് ഷോ, ഡോ വാഴമുട്ടം ചന്ദ്രബാബുവിന്റെ മത മൈത്രി സംഗീതർച്ചന, ഖാലിദ് പൊവ്വലിന്റെ മെന്റലിസം ക്ലാസ്, ബിന്ദു ഹരി,ആകേഷ് കൃഷ്ണ,അസ്ന റഷീദ് എന്നിവരുടെ ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികളും നടക്കുന്നു