കോവളം സർവീസ് സഹകരണ ബാങ്കിന്റെ കിഴിൽ ഉള്ള നവീകരിച്ച നീതി സ്റ്റോറിന്റെ ഉൽഘാടനം നടന്നു

ബാങ്ക് പ്രസിഡന്റ്‌ ഡി ബിജോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ഉൽഘാടനം ചെയ്യ്തു. വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജു, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ ജി സുബോധൻ, സി പി ഐ (എം )കോവളം ഏരിയ സെക്രട്ടറി അഡ്വ പി എസ് ഹരികുമാർ, ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ ആർ എസ് രാജീവ്, ജനതാദൾ (എസ് )ജില്ലാ കമ്മിറ്റി അംഗം എം അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബോർഡ് മെമ്പർ ജി മണിയൻ നായർ സ്വാഗതവും ബാങ്ക് സെക്രട്ടറി ടി വി അനിരുദ്ധൻ കൃതജ്ഞതയും പറഞ്ഞു.

Comments (0)
Add Comment