തിരുവനന്തപുരം : കേരള ഗാന്ധി സ്മാരക നിധി, സാംസ്കാരിക വകുപ്പ്, യുവജന ക്ഷേമ വകുപ്പ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സഹകരണത്തോടെ ദേശീയ ബാലതരംഗം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിജയദശമിയോടനുബന്ധിച്ച് സംഘടിപ്പിച്ച ആദ്യാക്ഷര വേദിയിൽ സംസ്ഥാന ആരോഗ്യ – ദേവസ്വം വകുപ്പു മന്ത്രി കെ. മുരളീധരനും, ഡോ. ശശി തരൂർ എം.പി.യും കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ജാതിമതഭേദമന്യേ നിരവധി കുടുംബങ്ങൾ വിദ്യാരംഭത്തിൽ കുരുന്നുകളുമായി ഗുരുവര്യന്മാരിൽ നിന്നും ആദ്യാക്ഷരം കുറിക്കാനും, നൃത്തം, സംഗീതം, ചിത്രരചന എന്നിവയിൽ കലാ പഠനാരംഭം കുറിക്കാനും എത്തിയിരുന്നു. ചിത്രകാരൻ സാനന്ദരാജ്, നൃത്താദ്ധ്യാപകൻ അഡ്വ. സോനു ശ്രീകുമാർ, പിന്നണി ഗായകൻ പട്ടം സനിത് തുടങ്ങിയ ഗുരുക്കന്മാർ കലാപഠനാരംഭത്തിന് നേതൃത്വം നൽകി. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആയി ചുമതലയേറ്റ പ്രശസ്ത ചലച്ചിത്ര താരവും, ദേശീയ ബാലതരംഗം മുൻ പ്രസിഡന്റുമായ പ്രിയങ്ക നായരെ ചടങ്ങിൽ ആദരിച്ചു. നടൻ മണിയൻപിള്ള രാജു, നാച്ചുറൽ ലൈഫ് ചെയർമാൻ ജേക്കബ് വടക്കഞ്ചേരി, ദർശന സ്കൂൾ പ്രിൻസിപ്പൽ രാകേന്ദു രാജീവ്, ജ്യോതിസ് ഗ്രൂപ്പ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, സിനിമാ-സീരിയൽ നടൻ ജോബി, ഗാനരചയിതാവ് സോനു ശ്രീകുമാർ എന്നിവരെ ആദ്യാക്ഷരവേദിയിൽ ഗുരുദക്ഷിണ നൽകി ആദരിച്ചു. തുടർന്ന് കുട്ടികളോടൊപ്പം പ്രമുഖ കവികളും പങ്കെടുത്ത കവിയരങ്ങും, പ്രശസ്ത പ്രാസംഗികരോടൊപ്പം കുട്ടികളും പങ്കെടുത്ത ലഹരി വിരുദ്ധ ബോധവൽക്കരണ സംവാദവും, കവി നെടുമങ്ങാട് മോഹന ചന്ദ്രൻ അവതരിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ കഥാകഥനവും, കഥയരങ്ങും, കഥാപ്രസംഗവും, നൃത്തവും ഉൾപ്പെടെ വിവിധ പരിപാടികൾ വേദിയിൽ അരങ്ങേറി. സംസ്ഥാന വൈസ് പ്രസിഡന്റ് അനാമിക സുമി പ്രസാദ് അധ്യക്ഷത വഹിച്ചു. ദേശീയബാലതരംഗം ചെയർമാൻ അഡ്വ. റ്റി.ശരത്ചന്ദ്രപ്രസാദ് ആമുഖപ്രസംഗം നടത്തി. ജില്ലാ ചെയർമാൻ എം. ജഗേന്ദ്രൻ സ്വാഗതവും, താലൂക്ക് പ്രസിഡന്റ് അൻസഫ് സുലൈമാൻ കൃതജ്ഞതയും പറഞ്ഞു. പ്രോഗ്രാം അവതാരകൻ എം. എച്ച്. സുലൈമാൻ, സാമൂഹിക പ്രവർത്തകരായ മണിലാൽ, ഷീലാ വേണുഗോപാൽ, ഭുവനചന്ദ്രൻ നായർ, കവികളായ പൂവത്തൂർ സദാശിവൻ, അനിൽ കരുംകുളം, രേണുകാ ദേവി, അനുശ്രീ, മിനി ബി. എസ്., അനിതാ ശരത് ദേശീയബാലതരംഗം ജില്ലാ കോർഡിനേറ്റർ മാരായ ടി. പി. പ്രസാദ്, ജയശ്രീ വിനോദിനി, ആറ്റുകാൽ ശ്രീകണ്ഠൻ, മറ്റു ഭാരവാഹികളായ ഷാനവാസ് ശാസ്തവട്ടം, ബിജി ഉണ്ണി, ലിജി പ്രസാദ്, പ്രശാന്ത് കൊല്ലം, വത്സല, സീരിയൽ താരം ഋഷികേശ്, യാസ്മിൻ സുലൈമാൻ, സാഹു ടൈറ്റാനിയം, സുനിൽ നെയ്യാറ്റിൻകര, ആര്യ ശ്രീകണ്ഠൻ, അഭീഷ, ആദിൽ ഇഷാൻ, ജാവേദ് മുഹമ്മദ്, ആദിൽ പ്രസാദ്, സാഹിയ സുലൈമാൻ എന്നിവരും മത്സര വിജയികളായ അഗ്നേശ്വർ, വൈശാഖ സുധീർ, ഇനയ ഷൈജു, ശ്രീനന്ദ എസ്. നായർ, ആദിത്യാ എസ്. നാഥ്, ശ്രീനന്ദ എസ്. നായർ, ഹയ, ഷിജി എസ്. ജെ., പുണ്യാ പ്രശാന്ത്, പ്രിയാംശു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു