വിദ്യാർത്ഥിനികൾക്കായി ക്രിംസൺ കെയർ ക്യാമ്പ് നടത്തി

വിദ്യാർത്ഥിനികൾക്കായി ക്രിംസൺ കെയർ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്:* ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ‘ക്രിംസൺ കെയർ ക്യാമ്പ്’ സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾക്ക് ശാരീരികവും മാനസികവുമായ സംതുലിതാവസ്ഥ നിലനിർത്തുന്നതിനും, സമൂഹത്തിൽ സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും ജീവിക്കുന്നതിന് പ്രാപ്തരാക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജനറൽ പ്രാക്ടീഷണർ ഡോ. വിദ്യ കെ ക്ലാസുകൾക്ക് നേതൃത്വം നൽകി. ആർത്തവ ആരോഗ്യവും ശുചിത്വവും, പോഷകാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും മാനസികാരോഗ്യം, ആത്മവിശ്വാസവും സ്വയം ശാക്തീകരണവും തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടർ കുട്ടികളുമായി സംവദിച്ചു.

കൗമാരപ്രായത്തിലെ ശാരീരിക മാറ്റങ്ങൾ, വ്യക്തിശുചിത്വം, പരിസ്ഥിതി ശുചിത്വം, ലൈംഗിക ചൂഷണം തിരിച്ചറിയലും അതിനെ നേരിടലും, വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും വ്യക്തിപരവും സാമൂഹികവുമായ മുന്നേറ്റം, സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റിന്റെയും വിവേകപൂർവ്വമായ ഉപയോഗം എന്നിവയെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.

കൗമാരപ്രായത്തിലൂടെ കടന്നുപോകുന്ന ഒരു വിദ്യാർത്ഥിനിക്ക് തന്റെ ആരോഗ്യം സ്വയം വിലയിരുത്താനുള്ള കഴിവ് നേടാൻ ഈ ക്യാമ്പ് സഹായകമാകുമെന്ന് വാർഡ് കൗൺസിലർ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പൽ പി എസ് അരുൺ , ഹെഡ്മാസ്റ്റർ ഗിരീഷൻ , കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ കോ-ഓർഡിനേറ്ററും കരിയർ മാസ്റ്റ്റുമായ പി സമീർ സിദ്ദീഖി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ എസ് കെ ജീഷ്മ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ

ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് സൗത്ത് സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡോ വിദ്യയുടെ നേതൃത്വത്തിൽ നടന്ന ‘ക്രിംസൺ കെയർ ക്യാമ്പ് .

Comments (0)
Add Comment