ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടാമത്തെ മതമൈത്രി സംഗീതാർച്ചന

ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടാമത്തെ മതമൈത്രി സംഗീതാർച്ചന

പ്രമുഖ സംഗീതഞ്ജനും സംഗീത സംവിധായകനും മതമൈത്രി സംഗീതജ്ഞനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടാമത്തെ മതമൈത്രി സംഗീതാർച്ചന തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ അരങ്ങേറി. പ്രശസ്ത കർണാടക സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി നേതൃത്വം നൽകുന്ന ശ്രീരാഗം, ‘മനസ്സുണരട്ടെ സംഗീതം നിറയട്ടെ’ എന്ന സംഗീത അവബോധ പരിപാടിയിലാണ് കച്ചേരി നടന്നത്. പ്രഫ.വൈക്കം വേണുഗോപാൽ, ഡോ.കമല ലക്ഷ്മി, തേക്കടി രാജൻ, മണക്കാട് രാമചന്ദ്രൻ, വിജയകുമാർ, ഗോപൻ ശാസ്തമംഗലം തുടങ്ങിയവർ പങ്കെടുത്തു.വയലിനിൽ വൃന്ദാവർമ്മയും മൃദംഗത്തിൽ ചങ്ങനാശ്ശേരി ജയൻ എന്നിവർ താളമേകി. സംഗീത ഭാരതി, വയലാർ രാമവർമ്മ സാംസ്‌കാരിക വേദി,എം. ജി രാധാകൃഷ്ണൻ ഫൗണ്ടേഷൻ, ആലപ്പുഴ ശ്രീകുമാർ ഫൗണ്ടേഷൻ തുടങ്ങിയ സാംസ്‌കാരിക സമിതികകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Comments (0)
Add Comment