മായും നിലാവേ എസ്.പി വെങ്കിടേഷ് അനുസ്മരണം

തിരു : പാട്ടിന്റെ കൂട്ടുകാരും വാനമ്പാടികളും സംഘടിപ്പിച്ച പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അനുസ്മരണം “മായും നിലാവേ” ചലചിത്ര പിന്നണി ഗായികയും ഗാനരചയിതാവും സംഗീതസംവിധായികയുമായ പ്രമീള ഉദ്ഘാടനം ചെയ്തു. പാട്ടിന്റെ കൂട്ടുകാർ വൈസ് പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.രക്ഷാധികാരി സംഗീതജ്ഞൻ ഡോ. വേണുഗോപാലൻ നായർ എസ്.പി.വി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽസെക്രട്ടറി നസീർ മണക്കാട്, സെക്രട്ടറിമാരായ ഷിബു അമ്പലമുക്ക്, ശ്രീകുമാർ സുഭാഷ് നഗർ, വാനമ്പാടികൾ പ്രസിഡന്റ്‌ അനിതാമ്മ, പാട്ടിന്റെ കൂട്ടുകാർ ഫൗണ്ടർ നയാസ് ഇല്യാസ് എന്നിവർ അനുസ്മരിച്ചു. പൊതുജനവും, അംഗങ്ങളും ചേർന്ന് നൂറിലേറെപ്പേർ ഒരിക്കലും മരിക്കാത്ത എസ്. പി. വി യുടെ ഗാനങ്ങൾ ആലപിച്ചു ഗാനാഞ്ജലി അർപ്പിച്ചു.

Comments (0)
Add Comment