ബ്രിട്ടൻ കെഎംസിസി യുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടനിലെ മലയാളികളുടെ ഏറ്റവും ജനപങ്കാളിത്തമുള്ള ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായ കേരള കപ്പ് 2025 ഞായറാഴ്ച വെസ്റ്റ്ഹാം മെമ്മോറിയൽ പാർക്കിൽ വെച്ച് നടന്നു . 16 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ കളത്തിലിറങ്ങി . ബ്രിട്ടനിലെ മലയാളികൾക്കിടയിൽ കായികക്ഷമതക്ക് പ്രാധാന്യം നൽകുന്നതിനായാണ് ബ്രിട്ടൻ കെഎംസിസി വിവിധ ഗെയിമുകൾ നടത്തിവരുന്നത് . ഇത് കൂടുതൽ മേഖലയിലേക്ക് വിപുലീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു . ടൂർണ്ണമെന്റിൽ ട്രിവാൻഡ്രം എഫ് സി കേരള കപ്പ് നേടി . ഫെനലിൽ ഹുസാർ യുനൈറ്റഡിനെയാണ് 1 :0 എന്ന രീതിയിൽ പരാജയപ്പെടുത്തിയത് . വിജയികൾക്കുള്ള ട്രോഫികൾ ബ്രിട്ടൻ കെഎംസിസി ഭാരവാഹികളായ കരീം മാസ്റ്റെർ , സഫീർ പേരാമ്പ്ര , നുജൂം ഇരീലോട്ട് , അജ്മൽ രയരോത് , ഷുഹൈബ് വേളം ,മുഹമ്മദ് , ഖൈസ് മഞ്ചേശ്വരം , ഷഫീക് ,മുനീർ , മുഹ്‌സിൻ എന്നിവർ വിതരണം ചെയ്തു .
