തിരുവനന്തപുരം: കീം പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍. എന്‍ജിനിയറിങ് സ്ട്രീമില്‍ ജോഷ്വ ജേക്കബ് അഞ്ചാം റാങ്ക് നേടിയപ്പോള്‍ ഒന്‍പതാം റാങ്ക് നേടിയ ദിയ രൂപ്യ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടോപ്പറായി. കേരളത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ പരീക്ഷയാണ് കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ (കീം). വിഷയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു പഠിച്ചാല്‍ ഉയര്‍ന്ന വിജയം നേടാമെന്നതിന്റെ തെളിവാണ് ജോഷ്വയുടെയും ദിയയുടെയും വിജയമെന്ന് ആകാശ് അക്കാദമിക് മേധാവി ധീരജ് കുമാര്‍ പറഞ്ഞു.