പ്രവാസി സമൂഹത്തിന്റെ ഒട്ടേറെ ആദരവുകൾക്ക് ആ മഹതി അർഹയായി

0

പ്രവാസി സമൂഹത്തിന്റെ ഒട്ടേറെ ആദരവുകൾക്ക്
ആ മഹതി അർഹയായി. ഒരു പതിറ്റാണ്ടിന് മുമ്പ് കോഴിക്കോട്ടെ ഒരു വേദി ഞാനും റാബിയ എന്ന അക്ഷര ചക്രവർത്തിനിയുമായി പങ്കിട്ടു.
അന്നു , അവർ സംസാരിച്ച ഒരു വാക്യം എന്റെ മനസിൽ സ്ഥിര പ്രതിഷ്ഠയായിമാറി.
…. കാലം കടന്നുപോയി. ഞാനറിഞ്ഞില്ല. ഞാനറിഞ്ഞത് ശാരീരിക വെല്ലുവിളികളെ നേരിട്ട സന്ദർഭങ്ങളിലാണ്.
ആര് ആരെ സംരക്ഷിക്കുമെന്നതിന് നിർവചനം ഞാൻ കണ്ടെത്തി.
മനസിന്റെ താപനില ക്രമപ്പെടുത്താൻ എനിക്കു കഴിഞ്ഞു.
ഇന്നു – ഇവിടെ ഞാൻ എത്തിയില്ലേ….?
വാക്കുകൾ ക്കൊണ്ടു ശ്വാസം മുട്ടിച്ച റാബിയുടെ പ്രസംഗം കേൾക്കുമ്പോൾ ഞാൻ ചിന്തകളുടെ
ആഴങ്ങളിലേക്ക് കടന്നുപോയി.
വിസ്മരിക്കാൻ കഴിയാത്ത റാബിയുടെ ചിന്താസരണികളും പ്രവർത്തന വൈഭവങ്ങളും സമൂഹത്തിന് ഏറെ ഗുണപ്രദമായിട്ടുണ്ട്.
അനുസ്യൂതം വൈജ്ഞാനിക അറിവ് അറിയാൻ വെമ്പൽക്കൊണ്ടിരുന്ന റാബിയയെ പരിചയപ്പെട്ടവർക്കൊന്നും ആ ചിന്താശക്തിയെ മറക്കാൻ കഴിയില്ല.
നിതാന്തമായി നമുക്കു കാണാനും അനുഭവിക്കാനും സ്വീകരിക്കാനും റാബിയ ഒന്നു നൽകി..
മലയാളത്തിന്റെ സർഗ്ഗാത്മക നിറഞ്ഞ അക്ഷരശ്രീ .
സർവ്വലോകത്തിനും
മാതൃകയാക്കിയ
സാക്ഷരതയുടെ മഹത്വം.
വയോജന വിദ്യാഭ്യാസത്തിന്റെ
പ്രഭാപ്രസൂനം
ധന്യാത്മാവിന്റെ പാവനസ്മരണയ്ക്ക് മുന്നിൽ ബാഷ്പാജ്ഞലികൾ അർപ്പിക്കട്ടെ!

You might also like
Leave A Reply

Your email address will not be published.