കാർഡിയോളജി അപ്ഡേറ്റ് 2025……… തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന്റെയും തിരുവനന്തപുരം കാർഡിയോളജി അക്കാദമിക് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ “കാർഡിയോളജി അപ്ഡേറ്റ് 2025” പ്രോഗ്രാം തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ നടന്നു. സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യയിലെ വിവിധ കാർഡിയോളജി വിദഗ്ധരുടെ പ്രസന്റേഷനുകൾ നടത്തുകയുണ്ടായി. ന്യൂതന സാങ്കേതിക വിദ്യയിലൂടെ ആധുനിക ചികിത്സ രീതികളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചർച്ചചെയ്യുകയും ഉണ്ടായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പ്രൊഫ. ഡോ. തോമസ് മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ലിന്നെറ്റ്. ജെ. മോറിസ് അധ്യക്ഷത വഹിച്ചു.മെഡിക്കൽ കോളേജ് കാർഡിയോ വിഭാഗം മേധാവി പ്രൊഫ. ഡോ. ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. പ്രൊഫ.ഡോ. മാത്യു ഐപ്പ് സമ്മേളന അവലോകനം നിർവഹിച്ചു. കാർഡിയോളജി വിഭാഗം മുൻ മേധാവികളായ പ്രൊഫ. ഡോ. സി. ജി. ബാഹുലേയൻ,പ്രൊഫ. ഡോ.സുരേഷ്, ഡോ. സുനിൽ വിശ്വനാഥൻ എന്നിവർ സംബന്ധിച്ചു. പ്രൊ. ഡോ. സിബി മാത്യു, ഡോ.സുരേഷ് മാധവൻ ഡോ. പ്രവീൺ വേലപ്പൻ,സംഘടന സെക്രട്ടറി ഡോ. ലൈസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ഹൃദ്രോഗ ചികിത്സാ രംഗത്തെ പുതിയ മുന്നേറ്റങ്ങളെ കുറിച്ച് ഫിസിഷ്യന്മാർക്കും വിദ്യാർത്ഥികൾക്കും വളരെ ഉപകാരപ്രദമായ പഠന രീതികൾ അവലോകനം ചെയ്യപ്പെടുകയും ചികിത്സകളെക്കുറിച്ച് സംവാദങ്ങൾ സംഘടിപ്പിക്കുവാനും പോസ്റ്റ് ഗ്രാജുവേറ് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിക്കുകയുണ്ടായി.