രുവനന്തപുരം ജില്ലയിലെ ഉപയോക്താക്കളുടെ ശില്പശാല പി.ടി.പി നഗറിലെ സോഷ്യൽ ഫോറെസ്ട്രി കോംപ്ലക്സ് ആരണ്യം ഹാളിൽ
വനപ്രദേശത്തെ മാധ്യമ പ്രവർത്തനം സംബന്ധിച്ചു മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലയിലെ ഉപയോക്താക്കളുടെ ശില്പശാല പി.ടി.പി നഗറിലെ സോഷ്യൽ ഫോറെസ്ട്രി കോംപ്ലക്സ് ആരണ്യം ഹാളിൽ 07.04.2025 – ന് രാവിലെ 10 മണിക്ക് അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്ററ് കൺസർവേറ്റർ Dr പുകഴേന്തി IFS നിർവഹിച്ചു ഫോറസ്ററ് കൺസർവേറ്റർ D .K .വിനോദ് കുമാർ IFS അദ്ധ്യക്ഷനായ ചടങ്ങിൽ ചീഫ് വൈൽഡ്ലൈഫ് വാർഡൻ പ്രമോദ് G കൃഷ്ണൻ IFS മുഖ്യ പ്രഭാഷണം നടത്തി . വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ , മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റ് S .N . ജയപ്രകാശ് , C . റഹീം എന്നിവർ വിഷയാവതരണം നടത്തി . തുടർന്ന് നടന്ന ചർച്ചക്ക് ഫോറസ്ററ് കൺസർവേറ്റർ K .N ശ്യാം മോഹൻലാൽ IFS നേതൃത്വം നൽകി . വിവിധ പത്ര , ദൃശ്യ മാധ്യമ പ്രതിനിധികൾ , വനം വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു . ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ ക്രോഡീകരിച്ചു മീഡിയ കമ്മിറ്റിക്ക് സമർപ്പിക്കുമെന്ന് സോഷ്യൽ ഫോറെസ്ട്രി അസിസ്റ്റന്റ് ഫോറസ്ററ് കൺസർവേറ്റർ അറിയിച്ചു .