ഭീകരാക്രമണങ്ങൾക്കെതിരെ ഒന്നിക്കാമെന്ന പ്രതിജ്ഞ എടുത്ത്, പെരുമാതുറയിലെ ജമാഅത്ത് കമ്മിറ്റികൾ.

0

വഖഫ് ഭേദഗതിനിയമം പിൻവലിക്കുക എന്ന ആവശ്യവുമായീ പെരുമാതുറയിലെ നാല് ജമാഅത്ത് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ്‌ എം അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ എം ആർ തമ്പാൻ മുഖ്യാതിഥിയായി പ്ങ്കെടുത്ത പരിപാടിയിൽ ന്യൂനപക്ഷ വകുപ്പ് മുൻ ഡയറക്ടർ ഡോ പി നസീർ മുഖ്യ പ്രഭാഷണം നടത്തി.

ഭീകരാക്രമണങ്ങൾക്കെതിരെ ഒന്നിക്കാമെന്ന പ്രതിജ്ഞ എടുത്ത ശേഷമാണ് യോഗനടപടികൾ ആരംഭിച്ചത്. മാടൻവിള ഷംസുൽ ഇസ്ലാം ജുമാ മസ്ജിദ് ഇമാം ഷാഹിദ് ബാഖവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യ പ്രശ്നങ്ങളിൽ ഞങ്ങൾ മുന്നിലുണ്ട് എന്ന സന്ദേശവുമായി ഈ മേഖലയിലെ 13 പള്ളികളിലെയും ഇമാമുമാർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.

പുതുക്കുറുച്ചി ജമാഅത്ത് പ്രസിഡന്റ്‌ സൈദ് അലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്നേഹതീരം ജനറൽ സെക്രട്ടറി എസ്. സക്കീർ ഹുസൈൻ, പെരുമാതുറ ജമാഅത്ത് പ്രസിഡൻറ് എസ്. നസീർ, സെക്രട്ടറി സുനിൽ സാലി,ഒറ്റപ്പന ഇസ്ലാമിക് കോളേജ് പ്രിൻസിപ്പൽ ഉസ്താദ് ഉസ്മാൻ ബസ്വവി, സിറ്റി പള്ളി പ്രസിഡർറ് സുനിൽ സലാം എന്നിവർ സംസാരിച്ചു.

You might also like
Leave A Reply

Your email address will not be published.