ഡോ:ഗീത ഷാനവാസ്‌ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സദ്യാലയത്തിലേക്കുള്ള സ്റ്റീൽ പ്ളേറ്റുകളുടെ സമർപ്പണം നടത്തി

0

പ്രേം നസീർ സുഹൃത് സമിതി ഉപദേശക സമിതി അംഗവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ:ഗീത ഷാനവാസ്‌ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സദ്യാലയത്തിലേക്കുള്ള സ്റ്റീൽ പ്ളേറ്റുകളുടെ സമർപ്പണം നടത്തി. ഡോ:ഗീതാ ഷാനവാസിൽ നിന്നും മുൻ ദേവസ്വം വകുപ്പ് മന്ത്രി അഡ്വ :വി. എസ്. ശിവകുമാറും,ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പി. എസ്. പ്രശാന്തും സ്വീകരിച്ചു ഭാരവാഹികൾക്ക് കൈമാറി. പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ഡോ:ഗീത ഷാനവാസ് ആമുഖപ്രഭാഷണം നടത്തി.ആദർശ് ഷാനവാസ്‌, അഡ്വ :ജയചന്ദ്രൻ, ശിവൻ കുട്ടി, പുന്നക്കാട് തുളസി, നിർമൽ ദാസ് എന്നിവർ സന്നിഹിതരായിരുന്നു.

You might also like
Leave A Reply

Your email address will not be published.