തിരുവനന്തപുരം :-ലുലു മാളിൽ ടു യു ഷോപ് പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി
ലോഞ്ച് ഇവൻ്റ്നടന്നു.തിരുവനന്തപുരത്തെ ഏറ്റവും പുതിയ ഫാഷൻ ഡെസ്റ്റിനേഷനാണ് തുടക്കം കുറിച്ചത്.ഫാഷൻ പ്രേമികളും സാമൂഹിക പ്രവർത്തകരും ആരാധകരും എത്തിയിരുന്നു.
അനു നോബിയുടെ “ടു യു” ഫാഷൻ ബ്രാൻഡ് വലിയ ആവേശത്തോടെയാണ് .ഫാഷൻ പ്രേമികൾ എതിരേറ്റത്.ഡിസൈനറുമായും മറ്റ് വ്യവസായ വിദഗ്ധരുമായും സംവദിക്കാൻ പങ്കെടുക്കുന്നവർക്ക് അവസരം നൽകിക്കൊണ്ട് മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനുകൾ നടന്നു.ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് സർപ്രൈസ് മോഡലുകൾ റാംപിൽ ഇറങ്ങി.അനു നോബി, ഡാലു, അപർണ, ഷാമു, വികാസ് എന്നിവരുടെ സ്റ്റൈൽ പ്രഭാഷണങ്ങളും.ലെയാൺ (ശരത് രാജൻ) ന്റെ സംഗീതവും ആർജെ മനീഷയുടെ അവതരണവും നടന്നു.
ടു യു സ്ത്രീകളുടെ ജീവിതനിലവാരത്തിന് അനുയോജ്യമായി രൂപകല്പന ചെയ്തിരിക്കുന്ന ബ്രാൻഡാണ്. സ്ത്രീകളുടെ ജീവിതത്തിലെ ഓരോ നിമിഷവും അവർക്ക് മികച്ചതാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ടു യു.ഒരു വാർഡ്രോബ് കൺസൾട്ടൻ്റ് എന്ന നിലയിൽ ടു യു ജീവിതത്തിൻ്റെ ഭാഗമാകാൻ അവസരം ഒരുക്കുന്നു സ്ത്രീയും അഭിമാനത്തോടെ സ്വയം നോക്കാനും ആത്മവിശ്വാസത്തോടെ നടക്കാനും വിജയിക്കാനും പ്രാപ്തരാക്കുന്ന പ്രത്യേക “സ്റ്റൈൽ ദി ലുക്ക്” സേവനത്തിലൂടെ ലുക്ക് തല മുതൽ കാൽ വരെ സ്റ്റൈൽ ചെയ്യുന്നു.ടു യു യിൽ ലഭിക്കുന്നത് വസ്ത്രങ്ങളോടൊപ്പം മികച്ച ശൈലിയിൽ ഷോപ്പിംഗ് അനുഭവം നൽകുന്നു. ധരിക്കണം, എപ്പോഴാണ് ധരിക്കേണ്ടത്, എവിടെയാണെന്നും എങ്ങനെ എന്നുമുള്ള എല്ലാ ചോദ്യങ്ങൾക്കും ടു യു ഉത്തരം നൽകും.