തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്സും വേള്‍ഡ് മലയാളി കൗണ്‍സിലും ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങും
തിരുവനന്തപുരം: അദാനി ഗ്രൂപ്പ് പോലെയുള്ള വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ പ്രവാസികളും അതുപോലെ മുന്നോട്ട് വരണമെന്ന് തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടു. വേള്‍ഡ് മലയാളി കൗണ്‍സില്‍ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ബിസിനസ് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്സും വേള്‍ഡ് മലയാളി കൗണ്‍സിലും ചേര്‍ന്ന് പുതിയ ബിസിനസ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് രൂപം കൊടുക്കാനും പ്രവാസികള്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് നയം രൂപീകരിക്കുന്നതിനും ബിസിനസ് ഫോറം തീരുമാനിച്ചു. പിഎം നായര്‍, ജോണ്‍ മത്തായി, ടി.എന്‍ കൃഷ്ണകുമാര്‍, മേഴ്സി തടത്തില്‍, മനോജ് ജോസഫ്, കെ.പി കൃഷ്ണകുമാര്‍, അജില്‍ അബ്ദുള്ള, വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ലോക മലയാളി കൗണ്‍സില്‍ നോര്‍ത്ത് കേരള പ്രൊവിന്‍സ് ചെയര്‍മാന്‍ അബ്ദുള്ളക്കുട്ടി എ.പി നന്ദി രേഖപ്പെടുത്തി.