പെരിങ്ങമ്മല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ഗുരുപാദം ടെക്സ്റ്റയിൽ ഉടമ കൈലാസ് നാഥന്റെയും സുപ്രിയ പൂജാ സ്റ്റോർ ഉടമ ശോഭി തങ്കരാജിന്റെയും കുടുംബത്തിന്
10 ലക്ഷം രൂപ വീതം മൊത്തം 20 ലക്ഷം രൂപ നൽകുകയും കേരള വ്യാപാരി വ്യവസായ ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ ജനാധിപത്യ രീതിയിൽ വിജയിച്ചു വന്ന ജില്ലാ ഭാരവാഹികളെ ആദരിക്കലും, വിദ്യാഭ്യാസ രംഗത്ത് വിജയം കരസ്ഥമാക്കിയ യൂണിറ്റ് അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ മൊമെന്റോ നൽകുകയും ചെയ്ത യോഗം
തിരു:ജില്ലാ സെക്രട്ടറിയും, യൂണിറ്റ് പ്രസിഡന്റുമായ ശ്രീ ജി അശോകൻ അവർകളുടെ അധ്യക്ഷതയിൽ പെരിങ്ങമല,എസ് എൻ ജംഗ്ഷനിൽ എസ് എൻ വി ലൈബ്രറി മിനി ഹോളിൽ കൂടിയ യോഗം ബഹുമാനപെട്ട കോവളം എംഎൽഎ അഡ്വ: ശ്രീ എം വിൻസെന്റ് അവർകൾ ഉദ്ഘാടനം ചെയ്യുകയും ബഹു:kvves സംസ്ഥാന സെക്രട്ടറിയും തിരു: ജില്ലാ പ്രസിഡന്റുമായ ശ്രീ ധനീഷ് ചന്ദ്രൻ അവർകൾ അവകാശികൾക്ക് ചെക്ക് വിതരണം നടത്തുകയും ചെയ്തു പ്രസ്തുത യോഗത്തിൽ വിശിഷ്ട അതിഥികളെ യൂണിറ്റ് ജനറൽ സെക്രട്ടറി വിഷ്ണു മിനർവ്വ സ്വാഗതം ചെയ്ത് ആദരിക്കുകയും ടി ലോറൻസ് അവർകൾ നന്ദി രേഖപ്പെടുത്തുകയും ചെയ്തു പ്രസ്തുത യോഗത്തിൽ kvves ജില്ലാ നേതാക്കളായ ശ്രീ വൈ വിജയൻ( ജില്ലാ ചെയർമാൻ),വെള്ളറട രാജേന്ദ്രൻ( ജില്ലാ വർക്കിംഗ് പ്രസിഡന്റ് ), ശ്രീ ജോഷി ബാസു ( ജില്ലാ ജനറൽ സെക്രട്ടറി), ശ്രീ ഷീറാസ് ഖാൻ ( ജില്ലാ ട്രഷറർ), ശ്രീ ഇ. എം. ബഷീർ ( ജില്ല സീനിയർ വൈസ് പ്രസിഡന്റ്), ശ്രീ ഗോപൻ( ജില്ലാ വൈസ് പ്രസിഡന്റ് ), ശ്രീ സുരേഷ്( യൂത്ത് വിങ് ജനറൽ സെക്രട്ടറി), ശ്രീ ഷാഹുൽ (ജില്ലാ സെക്രട്ടറി), പഞ്ചായത്ത് പ്രസിഡന്റ് മാരായ ശ്രീ ശ്രീകുമാർ( വെങ്ങാനൂർ ),ശ്രീ സോമശേഖരൻ നായർ( കല്ലിയൂർ ) വാർഡ് മെമ്പർമാരായ, ശ്രീ പെരിയമല വിജയൻ, ശ്രീമതി മിനി എ, ശ്രീമതി മിനി എൽ,ശ്രീ മനോജ് എന്നിവർ പങ്കെടുത്തു.