വഖഫ് ബില്ലിനെതിരെ പുളിമൂട് ജി പി ഓക്ക് മുമ്പിൽ കേരള മുസ്ലിം ജമാഅത് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വഖഫ് ബില്ലിനെതിരെ പുളിമൂട് ജി പി ഓക്ക് മുമ്പിൽ കേരള മുസ്ലിം ജമാഅത് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.. കേരള മുസ്ലിം ജമാഅത് കൗൺസിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആമച്ചൽ ഷാജഹാന്റെ അധ്യക്ഷതയിൽ കുടിയയോഗം മുൻ എം പി കെ മുരളീധരൻ ഉൽഘാടനം ചെയ്യ്തു.
കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ മുഖ്യ പ്രഭാഷണം നടത്തി.കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ, സഹനം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഗുൽസാർ അഹമ്മദ് സേട്ട്, മുസ്ലിം ജമാഅത് കൗൺസിൽ കോയമ്പത്തൂർ സെക്രട്ടറി അസീം അഹമ്മദ്,കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി സെയ്ദലി, കരമന സലിം, എ എൻ എം കാസിം, ബദറുദ്ധീൻ മൗലവി, ഷജീർ വട്ടിയൂർകാവ്,കലാപ്രേമി മാഹീൻ,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കേരള മുസ്ലിം ജമാഅത് കൗൺസിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കരമന ജലീൽ സ്വാഗതവും കേരള മുസ്ലിം ജമാഅത് കൗൺസിൽ തിരുവനന്തപുരം ജില്ലാ യുത്ത് വിംഗ് പ്രസിഡന്റ് ബീമാപള്ളി സക്കീർ കൃതജ്ഞതയും പറഞ്ഞു.