ഹോർമോൺ അസന്തുലിതാവസ്ഥ: സ്ത്രീ ഹോർമോണുകളായ ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നിവയുടെ പ്രവർത്തനത്തിലെ ഏറ്റക്കുറച്ചിലുകൾ ആർത്തവം ക്രമരഹിതമാക്കും. ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗം: ഗുളികകൾ പോലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവരിൽ ക്രമരഹിതമായ ആർത്തവത്തിന് സാധ്യതയുണ്ട്. മാനസിക സമ്മർദ്ദം: ക്രമരഹിത ആർത്തവത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് അമിത മാനസിക സമ്മർദ്ദം. പോഷകക്കുറവ്: സ്ത്രീകളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വ്യത്യസ്ത ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കേണ്ട പോഷക ഗുണങ്ങൾ ശരീരത്തിലെത്താത്തത് ആർത്തവം ക്രമരഹിതമാകുന്നതിനു കാരണമാകും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ആർത്തവം ക്രമപ്പെടുത്തും. സംസ്കരിച്ച ഭക്ഷണവും കൃത്രിമ ഭക്ഷണവും ഹോർമോൺ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇത് ആർത്തവചക്രത്തെ തടസ്സപ്പെടുത്തും. ഇതു പരിഹരിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ പച്ചക്കറികൾ, പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, മത്സ്യം, മുട്ട, ഇരുമ്പ് ധാരാളം അടങ്ങിയ മുരിങ്ങയില, ഈന്തപ്പഴം, ആട്ടിറച്ചി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. പ്രത്യേകിച്ച് സോയ ഉത്പന്നങ്ങൾ, പയർ വർഗ്ഗങ്ങൾ, ചണവിത്ത്, എള്ള്, ഒലിവ് ഓയിൽ, മാതളം, ആപ്പിൾ, ബദാം, തൈര് അഥവാ യോഗർട്ട് തുടങ്ങിയവ സ്ത്രീകളിലെ ഈസ്ട്രജൻ നില മെച്ചപ്പെടുത്തും. ചിട്ടയായ വ്യായാമം: ഹോർമോണുകളെ നിയന്ത്രിക്കാൻ പതിവായി വ്യായാമം ചെയ്യുന്നത് സഹായിക്കും. സ്ത്രീകൾക്ക് നടത്തം, ഓട്ടം, നൃത്തം, സൈക്ലിങ്, നീന്തൽ, അയോധന കലകൾ പോലുള്ള വ്യായാമങ്ങളിൽ ഏർപ്പെടാം. വ്യായാമം ശരീരത്തിലെ രക്തയോട്ടം നിയന്ത്രിക്കുന്നു. ഇത് ആർത്തവചക്രം ക്രമപ്പെടുത്തും. എന്നാൽ അമിതമായ അധ്വാനം ഒഴിവാക്കണം