കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് വച്ച് സ്വാതന്ത്ര്യ ദിനമായ 2024 ആഗസ്റ്റ് 15, 16 തീയതികളിൽ മാപ്പിള ഗാന ആലാപന മത്സരം

0

കേരള സംസ്ഥാന മാപ്പിള ഗാന ആലാപന മത്സരം
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് വച്ച് സ്വാതന്ത്ര്യ ദിനമായ 2024 ആഗസ്റ്റ് 15, 16 തീയതികളിൽ തിരുവനന്തപുരം നന്ദാവന ത്തുള്ള മുസ്ലീം അസോസിയേഷൻ ഹാളിലെ “മർഹൂം മഹാകവി മോയിൻ കുട്ടി വൈദ്യർ നഗറിൽവച്ച് സംസ്ഥാന അടിസ്ഥാനത്തിലുള്ള ഗാനാലാ പന മത്സരം മാപ്പിളകലാസാഹിത്യസംഘം നടത്തുന്നു.
ജാതി-മത-കക്ഷി രാഷ്ട്രീയ-സ്ത്രീപുരുഷ-ഭാഷ-ദേശ-പ്രായ ഭേദമന്യേ ആർക്കും പങ്കെടുക്കാം.


മത്സരത്തിൽ വിജയിക്കുന്നവർക്ക് 2024 ഒക്ടോബർ 21 തിങ്കളാഴ്ച്ച തിരുവനന്തപുരത്തുള്ള പ്രിയദർശിനി ഹാളിൽ വച്ച് ബഹു. കേരള സാംസ്ക്കാരികവകുപ്പു മന്ത്രി ശ്രീ. സജി ചെറിയാൻ സമ്മാനങ്ങൾ
വിതരണം ചെയ്യും.
ക്യാഷ് പ്രൈസ്, പൊന്നാട, പ്രശംസാ പത്രം, സർട്ടിഫിക്കറ്റ് വിജയി കൾക്ക് നൽകും.
സമാപനത്തോടനുബന്ധിച്ച് വമ്പിച്ച മെഗാ മാപ്പിള ഗാനമേള “വി.എം കുട്ടി നഗറിൽ നടക്കും. സംസ്ഥാനത്തിലുള്ള എല്ലാ പ്രമുഖ മാപ്പിള ഗായ
കരും പങ്കെടുക്കും.

You might also like
Leave A Reply

Your email address will not be published.