വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു

0

ദോഹ. ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റായി മാറിയ വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു.ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ തന്നെയാണ് ആഴ്ചയില്‍ ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായി വിജയമന്ത്രങ്ങള്‍ ശ്രോതാക്കളിലേക്കെത്തുന്നത്.200 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ വിജയമന്ത്രങ്ങളുടെ പല അധ്യായങ്ങളും ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ്. ശ്രോതാക്കളുടെ നിരന്തരമായ അഭിപ്രായങ്ങളും അഭ്യര്‍ഥനകളും മാനിച്ചാണ് പരമ്പര പുനരാരംഭിക്കുന്നത്.ലോകോത്തര മോട്ടിവേഷണല്‍ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുകയും അവ ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രധാനമായ ആശയങ്ങള്‍ വിശകലനം ചെയ്യുകയുമാണ് പുതിയ പരമ്പരയിലൂടെ ഉദ്ദേശിക്കുന്നത്.സിറ്റി എക്സ്ചേഞ്ച് ആണ് വിജയമന്ത്രങ്ങള്‍ പരമ്പരയുടെ പ്രായോജകര്‍

You might also like

Leave A Reply

Your email address will not be published.