47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു

0

2023 ലെ മികച്ച സിനിമയ്ക്കുള്ള 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ഡോ അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത “ആട്ടം” നേടി. ആനന്ദ് ഏകർഷി ആണ് മികച്ച സംവിധായകൻഗരുഡനിലെ അഭിനയത്തിന് ബിജുമേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘ വനും മികച്ച നടന്മാരായി.ശിവദ (ചിത്രം ജവാനും മുല്ലപ്പൂവും), സറിൻ ഷിഹാബ് (ചിത്രം ആട്ടം) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് നേടി.കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിർണ യിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.അസോസിയേഷൻ പ്രസിഡൻറും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ചലച്ചിത്രരംഗത്തെ
സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന “ചലച്ചിത്ര രത്നം” പുരസ്കാരം മുതിർന്ന സംവിധായകനും തിര ക്കഥാകൃത്തും നടനും നിർമ്മാതാവുമായ
ശ്രീനിവാസന് സമ്മാനിക്കും.

തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായ കനുമായ രാജസേനന് “ക്രിട്ടിക്സ് റൂബി ജൂബിലി” അവാർഡ് നൽകും.

“ചലച്ചിത്രപ്രതിഭാ പുരസ്കാരം “-
നടനും നിർമ്മാതാവുമായ മുകേഷ്, നിർമ്മാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടൻ പ്രേംകുമാർ, ചിത്രസംയോജക ബീന പോൾ വേണുഗോപാൽ, നടിയും സംവിധായിക യുമായ സുഹാസിനി മണിരത്നം എന്നിവർക്ക് ചലച്ചിത്ര പ്രതിഭാ പുരസ്കാരം ലഭിക്കും.

മികച്ച രണ്ടാമത്തെ
ചിത്രം: തടവ് (നിർമ്മാണം : പ്രമോദ്
ദേവ്, ഫാസിൽറസാഖ്)
മികച്ചരണ്ടാമത്തെ ചിത്രത്തിന്റെ
സംവിധായകൻ: ഫാസിൽ റസാഖ് (ചിത്രം: തടവ്)

മികച്ച സഹനടൻ: കലാഭവൻ ഷാജോൺ (ഇതുവരെ,ആട്ടം),
ഷെയ്ൻ നിഗം (ആർഡിഎക്സ്, വേല)
മികച്ച സഹനടി : കെ പി എ സി ലീല (പൂക്കാലം, പൂവ് )

മികച്ച ബാലതാരങ്ങൾ : നസീഫ് മുത്താലി (ചിത്രം ചാമ), ആവണി ആവൂസ് (ചിത്രം കുറിഞ്ഞി)

മികച്ച തിരക്കഥ :
വി.സി.അഭിലാഷ് (പാൻ ഇന്ത്യൻ സ്റ്റോറി)

മികച്ച ഗാനരചയിതാവ് : കെ.ജയകുമാർ (ചിത്രങ്ങൾ: ഇതുവരെ, ഴ, അച്ഛനൊരു വാഴ വച്ചു)

മികച്ച സംഗീത സംവിധാനം : അജയ് ജോസഫ് (ചിത്രം : ആഴം)
മികച്ച പശ്ചാത്തല സംഗീതം: എബി ടോം (ചിത്രം : അവൾ പേർ ദേവയാനി)

മികച്ച പിന്നണി ഗായകൻ : മധു ബാലകൃഷ്ണൻ (ഗാനം: കാഞ്ചന കണ്ണെഴുതി… (ഞാനും പിന്നൊരു ഞാനും)
മികച്ച പിന്നണി ഗായിക : മൃദുല വാരിയർ (ഗാനം കാലമേ….ചിത്രം കിർക്കൻ)
മികച്ച ക്യാമറമാൻ : അർമോ (അഞ്ചക്കള്ളകോക്കൻ )

മികച്ച ചിത്രസന്നിവേശകൻ : അപ്പു ഭട്ടതിരി (ചിത്രം റാണി ദ് റിയൽ സ്റ്റോറി)
മികച്ച ശബ്ദലേഖകൻ: ആനന്ദ് ബാബു ( ഒറ്റമരം, റിഥം, വിത്തിൻ സെക്കൻഡ്സ്)

മികച്ച കലാസംവിധായകർ : സുമേഷ് പുൽപ്പള്ളി, സുനിൽ മക്കാന(നൊണ)

മികച്ച മേക്കപ്പ്മാൻ : റോണക്സ് സേവ്യർ (ചിത്രം പൂക്കാലം)

മികച്ച വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ (ചിത്രം റാണി ദ് റിയൽ സ്റ്റോറി, ഇതുവരെ)

മികച്ച ജനപ്രിയ ചിത്രങ്ങൾ : ആർ.ഡി.എക്സ് & ഗരുഡൻ

മികച്ച ബാലചിത്രം : കൈലാസത്തിലെ അതിഥി (സം: അജയ് ശിവറാം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: ഭഗവാൻ ദാസിന്റെ രാമരാജ്യം (സം: റഷീദ് പറമ്പിൽ)
മികച്ച ജീവചരിത്ര സിനിമ : ഫെയ്സ് ഓഫ് ദ് ഫെയ്സ് (ഷൈസൺ പി ഔസേഫ് )

മികച്ച പരിസ്ഥിതി ചിത്രം : വിത്ത് (സം: അവിര റബേക്ക), പച്ചപ്പ് തേടി (സം: കാവിൽ രാജ്)

മികച്ച ലൈവ് അനിമേഷൻ ചിത്രം: വാലാട്ടി (സം:ദേവൻ ജയകുമാർ)

സാമൂഹികപ്രസക്തി യുള്ള ചിത്രങ്ങൾ: ആഴം,
ദ് സ്പോയ്ൽസ്, ഇതുവരെ.

മികച്ച ഗോത്രഭാഷാ ചിത്രം : കുറുഞ്ഞി (ഗിരീഷ് കുന്നുമ്മൽ )
മികച്ച അന്യഭാഷാ ചിത്രം: മാമന്നൻ (തമിഴ്)

മികച്ച നവാഗത പ്രതിഭകൾ :
സംവിധാനം : സ്റ്റെഫി സേവ്യർ (മധുര മനോഹര മോഹം),
ഷൈസൺ പി ഔസേഫ് (ചിത്രം ഫെയ്സ് ഓഫ് ദ് ഫെയ്സ് ലെസ്സ് )

ഡോ.ജോർജ് ഓണക്കൂർ, തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ. അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

അനിലാറെൽ

You might also like

Leave A Reply

Your email address will not be published.