ലോകത്ത് പകരം വയ്ക്കാനില്ലാത്ത പദം അമ്മ. ഇന്ന് ലോക മാതൃദിനം. കരുതലും ലോകം ജീവിതത്തിൽ പകർന്നു കിട്ടുന്ന പകരം വെക്കാനാകാത്ത സ്നേഹതേയും,കരുതലിനെയും ഓർമിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്നേഹവും നന്ദിയോടെ ഓർമ്മിക്കുന്ന ദിവസം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും ഓർമിപ്പിക്കുന്ന ദിവസം ലോകത്തുള്ള സ്നേഹത്തിന്റെയും, സഹനത്തിന്റെയും, പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് ലോകമാതൃദിനം ആഘോഷിക്കുന്നത് .അതിൻറെ ഭാഗമായി ദേശീയ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ ഏകലവ്വാശ്രമത്തിൽ സംഘടിപ്പിച്ച മാതൃദിനം അഡ്വ.എ.എം.കെ. നൗഫൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. പനച്ചമുട് ഷാജഹാൻ അധ്യക്ഷതയിൽ സ്വാമി അശ്വതി തിരുനാൾ, പുന്തുറ അബ്ദുൽ ഹക്കീം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.പനവിള രാജശേഖരൻ, പ്രൊ. ആർ ഹരിദാസ്, സെബിൻ മുഹമ്മദ്, കുന്നത്തൂർ ജെ. പ്രകാശ്, ബദനിസ, പീർ മുഹമ്മദ്, ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ആറ്റിങ്ങൽ സുരേഷ് സ്വാഗതവും നൂറുൽ ഹസ്സൻ നന്ദിയും പറഞ്ഞു. വസന്തകുമാരി, ബിന്ദു, ഡോ.രമ, നബീസത്ത്, ചിത്ര എന്നിവരെ ആദരിച്ചു.