ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് റദ്ദാക്കി

0

ഊട്ടി: കനത്ത മഴയില്‍ റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞു വീണതിനാല്‍ ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി. മേട്ടുപ്പാളയം-ഉദഗമണ്ഡലം (06136) ട്രെയിനാണ് റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് റെയില്‍വെ അറിയിച്ചു. കല്ലാര്‍-ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തിലാണ് മണ്ണിടിഞ്ഞു വീണത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഊട്ടിലേക്കുള്ള യാത്രകള്‍ വിനോദസഞ്ചാരികള്‍ 20 വരെ ഒഴിവാക്കണമെന്ന് ജില്ല അധികൃതർ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.