വിദ്യാസാഗറിന്റെ മകൾ ഡോ.ധന്യ സാഗർ അന്തരിച്ചു

0

തൊടുപുഴ :- എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് അഡ്വ.സി.കെ വിദ്യാസാഗറിന്റെ മകളും
ജനാധിപത്യ കേരള യുത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മിഥുൻ സാഗറിന്റെ സഹോദരിയുമായ ഡോ. ധന്യ സാഗർ (44)നിര്യാതയായി.
സംസ്കാരം നാളെ ഉച്ചക്ക് 12ന് തൊടുപുഴയിൽ നടക്കും.
ഡോ.ധന്യ സാഗറിന്റെ നിര്യാണത്തിൽ ജനാധിപത്യ കേരള കോൺഗ്രസ്‌ ചെയർമാൻ ഡോ.കെ.സി ജോസഫ്,വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി ജോസഫ്‌,പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.ആന്റണി രാജു എംഎൽഎ,വൈസ് ചെയർമാൻ വാമനപുരം പ്രകാശ്കുമാർ,കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് മംഗലത്ത് ചന്ദ്രശേഖരപിള്ള,ജനറൽ സെക്രട്ടറി കല്ലടനാരായണ പിള്ള,യുത്ത് ഫ്രണ്ട് വർക്കിംഗ് പ്രസിഡന്റ് ഡോ.റോബിൻ തുടങ്ങിയവർ അനുശോചിച്ചു.

You might also like

Leave A Reply

Your email address will not be published.