ടി. എം. സി മൊബൈൽ ടെക്നോളജിയുടെ സഹകരണത്തോടെ നിംസ് മൈക്രോ മെഡിക്കൽ ക്യാമ്പ് പി. എം. ജി, വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ 6/4/24 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ഒരു മണി വരെ

0

തിരുവനന്തപുരം നിംസ് മൈക്രോ ഹോസ്പിറ്റൽ, വത്സല നഴ്സിംഗ് ഹോം, വെള്ളയമ്പലം ടി. എം. സി മൊബൈൽ ടെക്നോളജിയുടെ സഹകരണത്തോടെ പി. എം. ജി, വികാസ് ഭവൻ പോലീസ് ക്വാർട്ടേഴ്‌സ് ഓഡിറ്റോറിയത്തിൽ 6/4/24 ശനിയാഴ്ച രാവിലെ ഒൻപതു മുതൽ ഒരു മണി വരെ മെഗാ മെഡിക്കൽ ക്യാമ്പും, ടി. എം. സി യുടെ സൗജന്യ മൊബൈൽ സർവീസ് ക്യാമ്പും നടത്തുന്നു. നിംസ് എം. ഡി, എം. എസ്. ഫൈസൽ ഖാനിന്റെ അദ്ധ്യക്ഷതയിൽ സിറ്റി പോലീസ് കമ്മീഷണർ ഐ. ജി നാഗരാജു ചകിലം ഐ. പി. എസ് ഉത്ഘാടനം ചെയ്യും. ക്യാമ്പ് കോർഡിനേറ്റർ ടി. എം. സി അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ ആമുഖപ്രഭാഷണവും, പോലീസ് ക്വാർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ലാൽ വിജയൻ നിംസ് പ്രിവിലേജ് കാർഡ് ഏറ്റു വാങ്ങും. സെക്രട്ടറി ബിനു ജെയിംസ്, ടി. എം. സി, എം. ഡി. ജമീൽ യൂസഫ് എന്നിവർ പ്രസംഗിക്കും. കാർഡിയോളജി, ഡയബ റ്റിക് പരിശോധന, കണ്ണ് പരിശോധന, ഡന്റൽ വിഭാഗം, തുടങ്ങിയ ചികിത്സാ വിഭാഗം, ബ്ലഡ്‌ ഷുഗർ, ബി പി, ഇ. സി. ജി തുടങ്ങി സൗജന്യ പരിശോധനകളും നടത്തും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷത്തേക്കൂള്ള നിംസ് പ്രിവിലേജ് കാർഡ് നൽകും.

You might also like

Leave A Reply

Your email address will not be published.